HOME
DETAILS

വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്; കൈകൾ കോർത്തുപിടിച്ച് ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു

  
April 02, 2026 | 8:19 AM

family opposition leads to suicide young couple jumps in front of train holding hands in uttar pradesh

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ പ്രണയജോഡികൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ഇരുപതോളം വയസുള്ള യുവാവും, യുവതിയുമാണ് ആത്മഹത്യ ചെയ്തത്. വിവാഹത്തിന് വീട്ടുകാർ തടസ്സം നിന്നതിനെത്തുടർന്നാണ് ഇവർ ഈ കടുത്ത തീരുമാനമെടുത്തതെന്ന് പൊലിസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ മഹാരാജ്ഗഞ്ചിലെ ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ദൃക്‌സാക്ഷികളെ ഞെട്ടിച്ച് ആ കാഴ്ച

ട്രെയിൻ അടുത്തെത്തിയപ്പോൾ ഇരുവരും കൈകൾ കോർത്തുപിടിച്ചാണ് പാളത്തിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു അറിയിച്ചു. പരസ്പരം വിട്ടുപിരിയാതെ മരണത്തിലേക്ക് നടന്നുനീങ്ങിയ ഇരുവരെയും രക്ഷിക്കാൻ പരിസരത്തുണ്ടായിരുന്നവർക്ക് സാധിച്ചില്ല.

പൊലിസ് നടപടികൾ

സംഭവസ്ഥലത്തെത്തിയ പൊലിസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചതായും പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടായാൽ വിദഗ്ധരുടെ സഹായം തേടുക. (ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടാകും; ഡി.കെ മുഖ്യമന്ത്രിയാകും, ഗവര്‍ണറെ കാണാന്‍ സമയം തേടി

National
  •  4 days ago
No Image

മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി

Kerala
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: പ്രതികൾക്കെതിരെ പൊലിസിനെ മർദ്ദിച്ചതിനും കേസെടുക്കും; 5 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും

Kerala
  •  4 days ago
No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  5 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  5 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  5 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  5 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  5 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  5 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  5 days ago