ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍
കോട്ടയം : സകലലോക സൃഷ്ടാവിനോടുള്ള അചഞ്ചലമായ വിശ്വാസവും കൂറും കര്‍മ്മത്തിലൂടെ പ്രഖ്യാപിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാളിനോടനുബന്ധിച്ച് വിവിധ പള്ളികളും കുടുംബ കൂട്ടായ്മകളും കേന്ദ്രീകരിച്ച് ബലികര്‍മ്മങ്ങളും നടന്നു. തിങ്കളാഴ്ച രാവിലെ വിവിധ സമയങ്ങളിലായി മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നിസ്‌കാരത്തില്‍ പങ്കുകൊള്ളാന്‍ നാട്ടുകാരോടൊപ്പം നൂറുകണക്കിന് ഇതരസംസ്ഥാനക്കാരും പള്ളികളിലും മറ്റുമായി ഒത്തുചേര്‍ന്നതോടെ എല്ലാ കേന്ദ്രങ്ങളും നിറഞ്ഞു കവിഞ്ഞു.
തിരുനക്കര പുത്തന്‍പള്ളി മുസ്‌ലിം ജമാഅത്തില്‍ ഇമാം ത്വാഹ മൗലവി നേതൃത്വം നല്‍കി. ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെ ത്യാഗനിര്‍ഭരമായ ജീവിതം സത്യവിശ്വാസ നിഷ്ഠയുടെ മഹത്തായ മാതൃകയാണ് കാണിച്ചു തരുന്നതെന്ന് ത്വാഹ മൗലവി ഉദബോധിപ്പിച്ചു. കോട്ടയം തിരുനക്കര താജ് ജുമാമസ്ജിദില്‍ നടന്ന ഈദ് നിസ്‌കാരത്തിന് ഷംസുദ്ദീന്‍ ഖാസിമി നേതൃത്വം നല്‍കി.താഴത്തങ്ങാടി ജുമാമസ്ജിദിലെ നിസ്‌കാരത്തിന് ഹാഫിസ് കെ എ സിറാജുദ്ദീന്‍ ഹസനി നേതൃത്വം നല്‍കി. തിരുവാതുക്കല്‍ നൂറുല്‍ ഇസ്‌ലാം ജുമാമസ്ജിദിലെ ഈദ് നിസ്‌കാരത്തിന് കുഞ്ഞുമൊയ്തീന്‍ മൗലവി നേതൃത്വം നല്‍കി.ഇല്ലിക്കല്‍ ജുമാമസ്ജിദില്‍ നിസാഷഫീഖ് സഖാഫി ,ചെങ്ങളം ജുമാമസ്ജിദില്‍ കെ എസ് ഷമീര്‍ സഖാഫി ,കാഞ്ഞിരം ജുമാമസ്ജിദില്‍ അനസ് മൗലവി അല്‍ഹസനി ,മാണിക്കുന്നം മസ്ജിദുര്‍ റഹ്മാനില്‍ അലിയാര്‍ മൗലവി അല്‍ഖാസിമി.,വേളൂര്‍ 15ല്‍ കടവ് ജുമാ മസ്ജിദില്‍ ഷിയാസ് അംജദി,
വെട്ടിക്കാട് മസ്ജിദു തഖ്‌വാ മസ്ജിദില്‍ നവാസ് സഖാഫി, പുളിഞ്ചുവട് കുടമാളൂര്‍ മസ്ജിദുനൂര്‍ മസ്ജിദില്‍ എം എ മുഹമ്മദ് മൗലവി വടുതല,മുണ്ടകം ഖാസിമിയ്യ ജുമാ മസ്ജിദില്‍ ഇമാം അബ്ദുല്‍കരിം മദ്‌നി, നീലിമംഗലം മുസ്‌ലിം ജമാഅത്തില്‍ ഇമാം നിസാമുദ്ദീന്‍ മൗലവി എന്നിവര്‍ നേതൃത്വം നടന്നു.
ഈരാറ്റുപേട്ട: വിശ്വാസികളുടെ ഹൃദയത്തില്‍ ആഹ്ലാദം ഉയര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. പ്രവാചകന്‍ ഇബ്രാഹിംനബിയുടെയും പുത്രന്‍ ഇസ്മയില്‍ നബിയുടെയും ത്യാഗോജ്ജ്വല സ്മരണയുമായി വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കരിച്ചു. കുളിച്ചൊരുങ്ങി സുഗന്ധംപൂശി പുതുവസ്ത്രങ്ങള്‍ ധരിച്ച് തക്ബീര്‍ ധ്വനികള്‍ മുഴക്കി വിശ്വാസികള്‍ പള്ളികളിലും ഇദ്ഗാഹിലും എത്തിയത്.
ഈരാറ്റുപേട്ടയില്‍ ഇരുപത്തഞ്ചോളം പള്ളികളിലാണ് പെരുന്നാള്‍ നിസ്‌കാരം നടത്. ഈരാറ്റുപേട്ട നൈാര്‍ പള്ളിയില്‍ കെ.എച്ച്. ഇസ്മയില്‍ മൗലവിയും പുത്തന്‍പള്ളിയില്‍ കെ.എ. മുഹമ്മദ് നദീര്‍ മൗലവിയും മുഹിയുദ്ദീന്‍ പള്ളിയില്‍ വി.പി. സുബൈര്‍ മൗലവിയും മസ്ജിദില്‍ നുറില്‍ ടി.എം. ഇബ്രാഹിം കുട്ടിമൗലവിയും മസ്ജിദ്ഹുദായില്‍ ഉനൈസ് മൗലവിയും അമാന്‍ മസ്ജിദില്‍ മുഹമ്മദ് ഹാഷിര്‍ മൗലവിയും നിസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്‍കി. എല്ലാ പള്ളികളിലും ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയും ഭീകരതക്കെതിരെ നീക്കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇമാമുമാര്‍ ഉദ്‌ബോധനം നടത്തി.
വിവിധ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന് ഈരാറ്റുപേട്ട ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ സംയുക്ത ഈദ്ഗാഹില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. നമസ്‌കാരത്തിനും ഖുതുബയ്ക്കും സക്കീര്‍ മൗലവി കോട്ടയം നേതൃത്വം നല്‍കി.നമസ്‌കാരത്തിനുംശേഷം വിവിധ മഹല്ലുകളുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളില്‍ ബലികര്‍മ്മങ്ങള്‍ നടന്നു.
വൈക്കം: ത്യാഗസ്മരണകളുമായി വിശ്വാസിസമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു.വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നിസ്‌കാരത്തിന് മുഹമ്മദ് ഷെഫീഖ് മനാരി അല്‍ ക്വാസിമി നേതൃത്വം നല്‍കി.
വെച്ചൂര്‍ ജുമാമസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ കബീര്‍ മൗലവി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷെമീര്‍ ബാഖവി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്ഫുദ്ദീന്‍ സെയ്‌നി എന്നിവര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടത്ത് നിസാര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം മൗലവി, മിഠായിക്കുന്നത്ത് മുഹമ്മദലി ഫൈസി, വെള്ളൂരില്‍ സുബൈര്‍ മദനി, എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സുലൈമാന്‍ ജൗഹരി, മാന്നാര്‍ ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റസാഖ് ബാഖവി എന്നിവരാണ് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. പെരുന്നാള്‍ നിസ്‌കാരത്തിന് ഓരോ പള്ളികളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നമസ്‌കാരശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കലും നടന്നു.
ചങ്ങനാശ്ശേരി: ത്യാഗത്തിന്റെയും ആത്മസംസ്‌ക്കരണത്തിന്റെ സ്മരണ ഉയര്‍ത്തി മുസ്‌ലിംങ്ങള്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിനു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്.
ഏറെ വര്‍ഷക്കാലത്ത കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകന്‍ ഇസ്മായില്‍ നബിയെ ബലിനല്‍കണമെന്ന ദൈവവചനം ശിരസ്സാ വഹിക്കാന്‍ കയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം മനുഷ്യകുലത്തിനാകെ മാതൃകയാണെന്നു പെരുന്നാള്‍ നമസ്‌ക്കാരത്തിനു നേതൃത്വം നല്‍കിയ ഇമാമീങ്ങള്‍ തങ്ങളുടെ ഈദ് സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ദൈവവിശ്വാസത്തില്‍ മായം ചേര്‍ക്കാതെ അചഞ്ചല വിശ്വാസികളായി ജീവിതം മുന്നോട്ടു നയിക്കണമെന്നും അവര്‍ പറഞ്ഞു.
പുതൂര്‍പ്പള്ളിയില്‍ നടന്ന നിസ്‌ക്കാരത്തിനു ചീഫ് ഇമാം ഇ പി അബൂബക്കര്‍ അല്‍ഖാസിമിയും പഴയപള്ളിയില്‍ ചീഫ് ഇമാം സിറാജുദ്ദീന്‍ മൗലവി അല്‍ഖാസിമിയും നേതൃത്വം നല്‍കി.തെങ്ങണാ പുതൂര്‍പ്പള്ളിയില്‍ ഇമാം ഷെമ്മാസ് മൗലവിയും മാര്‍ക്കറ്റു തൈക്കാവില്‍ ഇമാം അലിമദിനിയുമാണ് നിസ്‌ക്കാരത്തിനു നേതൃത്വം നല്‍കിയത്.
പായിപ്പാട് ഇമാം ഈസല്‍ഖാസിമിയും നേതൃത്വം നല്‍കി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ബലിപെരുന്നാള്‍ നിസ്‌ക്കാരത്തിനു അന്യ സംസ്ഥാ്‌ന തൊഴിലാളികളും പങ്കെടുത്തു.നിസ്‌ക്കാരത്തിനു ശേഷം പ്രത്യേകപ്രാര്‍ത്ഥനകളും പള്ളികളിലെങ്ങും നടന്നു. ബലികര്‍മ്മത്തിന്റെ ഓര്‍മ്മ പുതുക്കി മൃഗങ്ങളെ ബലികൊടുക്കല്‍ ചടങ്ങും വിശ്വാസികള്‍ നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."