HOME
DETAILS

ഇറാൻ ആണവകേന്ദ്രത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

  
Web Desk
April 04, 2026 | 12:32 PM

joint us-israel attack on iran nuclear plant security guard killed

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാനിലെ ആണവ കേന്ദ്രത്തിന് നേരെ യുഎസ്-ഇസ്റാഈൽ മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ ഇറാനിലെ ബുഷേർ ആണവ പ്ലാന്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ പ്ലാന്റിലെ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഊർജകേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും ആക്രമിക്കില്ലെന്ന മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞാണ് അമേരിക്കയും ഇസ്റാഈലും ഈ നീക്കം നടത്തിയിരിക്കുന്നത് എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്.

ബുഷേർ ആണവ പ്ലാന്റും ബന്ദർ ഇമാമിലെ പെട്രോകെമിക്കൽ കോംപ്ലക്‌സിനും നേരെയാണ് ആക്രമണം ഉണ്ടായത്. നിലവിൽ ആണവ വികിരണ ഭീഷണികളൊന്നും ഇല്ലെന്ന് ഇറാന്റെ തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റേഡിയോളജിക്കൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷനും വ്യക്തമാക്കി.

ലോകരാജ്യങ്ങൾക്ക് ഭീഷണിയെന്ന് ഇറാൻ

ആണവ നിലയത്തിന് നേരെയുള്ള ആക്രമണം ഇറാന് മാത്രമല്ല, ജിസിസി രാഷ്ട്രങ്ങൾക്കാകെ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇതുവരെ നാല് തവണ ബുഷേർ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നിലെ സപോറേഷ്യ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടപ്പോഴുണ്ടായ ആഗോള ആശങ്ക എന്തുകൊണ്ട് ബുഷേറിന്റെ കാര്യത്തിൽ ഉണ്ടാകുന്നില്ല എന്നും അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.

പ്രത്യാക്രമണവുമായി ഐആർജിസി

ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇസ്റാഈൽ കപ്പലിന് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ് (IRGC) ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായി ഐആർജിസി അവകാശപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്ക് വഴി അവശ്യ വസ്തുക്കളും ജീവകാരുണ്യ സഹായങ്ങളും കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

 

On Saturday, April 4, 2026, a joint US-Israeli missile strike targeted the Bushehr nuclear power plant in southwestern Iran, marking a significant escalation in the ongoing conflict. While Iranian authorities confirmed the death of a site security guard and damage to an auxiliary support building, the International Atomic Energy Agency (IAEA) reported that the plant's core infrastructure remains intact with no detected increase in radiation levels.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  10 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  10 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  10 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  10 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  10 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  10 days ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  10 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  10 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  10 days ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  10 days ago