ത്യാഗത്തിന്റെ സ്മരണ പുതുക്കി ബലിപെരുന്നാള്‍ ആഘോഷിച്ചു
ശ്രീകണ്ഠപുരം: ത്യാഗത്തിന്റെ സ്മരണ പുതുക്കി മേഖലയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മേഖലയിലെ 25ലധികം പള്ളികള്‍ രാവിലെ തന്നെ വിശ്വാസികളെ കൊണ്ടു നിറഞ്ഞു. വളക്കൈയില്‍ മുഹമ്മദ് മുസ്തഫ ബാഖവി, കൊയ്യത്ത് മുഹമ്മദലി മൗലവി, ചെങ്ങളായിയില്‍ ജമാലുദ്ദീന്‍ അസ്ഹരി, ശ്രീകണ്ഠപുരത്ത് താജുദ്ദീന് അബ ദുല്ല, നിടുവാലൂരില്‍ മുജീബ് മൗലവി, ചന്ദനക്കാംപാറ അലി മുസ്ലിയാര്, നിടിയേങ്ങ മുബാറക്ക് മിസ്ബാഹി, പയ്യാവൂരില്‍ സുബൈര്‍ ദാരിമി, കാഞ്ഞിലേരി മുഹമ്മദ് മൗലവി, കണിയാര്‍വയല്‍ അബ്ദുറഷീദ് മൗലവി, അടിച്ചേരിയില്‍ മുത്തലിബ് ഫൈസി ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പയ്യാവൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്റസിലെ സുന്നി ബാലവേദി പ്രവര്‍ത്തകര്‍ വെമ്പുവ സെന്റ് തെരേസാസ് ഭവനിലെ മാനസിക വൈകല്യമുള്ള രോഗികള്‍ക്കൊപ്പം ബലി പെരുന്നാള്‍ ആഘോഷിച്ചു.
കുട്ടികള്‍ക്കു പുറമെ മഹല്ല് കമ്മിറ്റിക്കാരും നാട്ടുകാരും ആഘോഷത്തില്‍ ചേര്‍ന്നു. മഹല്ലിലെ വീടുകളില്‍ നിന്നു ശേഖരിച്ച ദക്ഷണവിഭവങ്ങള് അന്തേവാസികള്‍ക്കു നല്കി.
പരിപാടിക്കു സുബൈര്‍ ദാരിമി റബ്ബാനി നേതൃത്വം നല്കി. വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, പി നാസര്‍, കെ.പി ഹസന്, കെ.പി അബ്ദുല്ല, കെ.വി സിദ്ദീഖ്, എന്‍.വി മുബഷിര്‍, വി.വി നൗഫല്‍, റാഷിദ് പയ്യാവൂര്‍, നൗഷാദ്, ഷാനവാസ്, ഷ മ്മാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."