HOME
DETAILS

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

  
April 06, 2026 | 1:25 PM

major security breach at delhi assembly complex accused arrested

ഡൽഹി: അതീവ സുരക്ഷാ മേഖലയായ ഡൽഹി നിയമസഭാ സമുച്ചയത്തിൽ വൻ സുരക്ഷാ വീഴ്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഗേറ്റ് ഇടിച്ചുതകർത്ത് നിയമസഭാ സമുച്ചയത്തിന് അകത്തു പ്രവേശിക്കുകയും സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ ഒരു പൂച്ചെണ്ട് വെക്കുകയും ചെയ്തു. തുടർന്ന് സ്പീക്കറുടെ ഔദ്യോ​ഗിക വാഹനത്തിന് നേരെ മഷി എറിഞ്ഞ് പ്രതി കടന്നു കളഞ്ഞു. എന്നാൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തലസ്ഥാനത്തെ നടുക്കിയ പ്രതിയെ പൊലിസ് പിടികൂടി.

നോർത്ത് ഡൽഹിയിലെ രൂപ നഗറിൽ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലിസ് പിടിച്ചെടുത്തു. സരബ്ജിത് സിംഗ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണി ഉയർന്നതിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള (UP-26 AZ 8090) ടാറ്റ സിയറ കാറിൽ സരബ്ജിത് സിംഗ് നിയമസഭാ പരിസരത്തെത്തിയത്. തുടർന്ന്, സിആർപിഎഫ് കാവലുണ്ടായിരുന്ന വിഐപി പ്രവേശന കവാടമായ രണ്ടാം നമ്പർ ഗേറ്റ് ഇടിച്ചുതകർത്താണ് കാർ ഉള്ളിൽ പ്രവേശിച്ചത്. പിന്നീട്, സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ കാർ നിർത്തിയ ഇയാൾ, പുറത്തിറങ്ങി സ്പീക്കറുടെ ഓഫീസിന് സമീപം ഒരു പൂച്ചെണ്ട് വെച്ച ശേഷം കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ, സ്പീക്കറുടെ ഓഫീസിന് മുന്നിൽ വെച്ച പൂച്ചെണ്ടിലോ പരിസരത്തോ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

A major security lapse was reported at the high-security Delhi Legislative Assembly complex after a masked individual rammed through the gate, entered the premises, and placed a bouquet in front of Speaker Vijender Gupta’s office. The accused also threw ink at the Speaker’s official vehicle before fleeing, but was later arrested by police after hours of search.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  10 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  10 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  10 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  11 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  11 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  11 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  11 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  11 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  11 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  11 days ago