HOME
DETAILS

സി.ബി.എസ്.ഇ പ്ലസ് ടു ഫലം; ഉത്തരക്കടലാസ് പകര്‍പ്പിന് ഇന്നുവരെ അപേക്ഷിക്കാം

  
May 23, 2026 | 1:38 PM

cbse plus two result revaluation process 2026

 


മസ്‌കത്ത്:  സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഉത്തരക്കടലാസുകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിനും മാര്‍ക്ക് പരിശോധനയ്ക്കുമായി വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കി ബോര്‍ഡ്. പരീക്ഷാഫലത്തില്‍ സംശയങ്ങളോ അതൃപ്തിയോ ഉള്ളവര്‍ക്ക് ഇന്നുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. മെയ് 19ന് ആരംഭിച്ച അപേക്ഷാ നടപടികളുടെ അവസാന തീയതി മെയ് 23 ആണെന്നും ഓരോ വിഷയത്തിനും 100 രൂപ ഫീസായി ഈടാക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ലഭിച്ചശേഷം മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് പരിശോധനയ്‌ക്കോ പുനര്‍മൂല്യനിര്‍ണയത്തിനോ അപേക്ഷിക്കാന്‍ സാധിക്കൂ. ഈ നടപടികള്‍ക്കായുള്ള അപേക്ഷകള്‍ മെയ് 26 മുതല്‍ 29 വരെയായിരിക്കും സ്വീകരിക്കുക. മാര്‍ക്ക് പരിശോധനയ്ക്കായി ഓരോ വിഷയത്തിനും 100 രൂപയും, പുനര്‍മൂല്യനിര്‍ണയത്തിനായി ഓരോ ചോദ്യത്തിനും 25 രൂപവീതവുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മൂല്യനിര്‍ണയത്തിലെ പിശകുകള്‍, മാര്‍ക്ക് ചേര്‍ക്കലിലെ തെറ്റുകള്‍, ഉത്തരങ്ങള്‍ വിലയിരുത്താതിരുന്നതുപോലുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ഈ സംവിധാനം വിദ്യാര്‍ഥികള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

ഈ വര്‍ഷം മുതല്‍ പ്ലസ് ടു പരീക്ഷകളില്‍ സി.ബി.എസ്.ഇ 'ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ്' സംവിധാനം നടപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രീതിയിലൂടെയാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഇതിലൂടെ മാര്‍ക്ക് നല്‍കുന്നതില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. നേരത്തെ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതിയേക്കാള്‍ വേഗത്തിലും നിയന്ത്രിത രീതിയിലുമാണ് ഇപ്പോള്‍ മൂല്യനിര്‍ണയം നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ക്ക് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ചിലര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതായി ചൂണ്ടിക്കാട്ടിയപ്പോള്‍, ചില വിഷയങ്ങളില്‍ മൂല്യനിര്‍ണയ പിഴവുണ്ടായിരിക്കാമെന്ന സംശയവും ഉയര്‍ന്നു. ഇതോടെയാണ് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭ്യമാക്കുന്ന സംവിധാനത്തിലേക്ക് കൂടുതല്‍ പേര്‍ തിരിഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ വിദേശ സി.ബി.എസ്.ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും വലിയ തോതില്‍ അപേക്ഷ നല്‍കുന്നുണ്ട്.

അപേക്ഷാ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പരാതിപ്പെട്ടിരുന്നു. ചില സമയങ്ങളില്‍ സൈറ്റ് തുറക്കാത്തതും പേയ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാകാത്തതുമാണ് പ്രധാനമായും ഉയര്‍ന്ന പരാതി. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അപേക്ഷാ സമയപരിധി നീട്ടിയതായി സി.ബി.എസ്.ഇ അറിയിച്ചു. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പരീക്ഷാഫലവുമായി ബന്ധപ്പെട്ട ആശങ്കകളും മാനസിക സമ്മര്‍ദവും കുറയ്ക്കുന്നതിനായി കൗണ്‍സിലിങ് സഹായവും ഹെല്‍പ് ലൈന്‍ സേവനവും ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമമെന്നും പിന്നീട് അതില്‍ മാറ്റമുണ്ടാകില്ലെന്നും സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്.

 

CBSE has opened applications for Class 12 answer sheet copies, mark verification and revaluation after the 2026 exam results. Students can apply online through the official portal before the deadline.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  3 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  3 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  3 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  3 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  3 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  3 days ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  3 days ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  3 days ago
No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  3 days ago
No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  3 days ago