HOME
DETAILS

കോഴിക്കോട് കാർ തീപിടിത്തം: ഗർഭിണിക്ക് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മരിച്ചു

  
Web Desk
May 23, 2026 | 1:24 PM

Kozhikode car fire pregnant womans husband also dies of burn injuries

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ സ്വദേശി രജിൻ ലാൽ (34) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അപകടത്തിൽ രജിൻ ലാലിന്റെ ഭാര്യ സോന (27) സംഭവസ്ഥലത്തു വച്ച് തന്നെ ദാരുണമായി മരണപ്പെട്ടിരുന്നു. ഈ മാസം 15ന് ആണ് പേരാമ്പ്ര ചെറുവണ്ണൂരിൽ രാത്രി ഒമ്പത് മണിയോടെ നടുറോഡിൽ വച്ച് കാറിന് തീപിടിച്ചത്.

അതിനിടെ, അപകടത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. ഇതൊരു സാധാരണ വാഹന അപകടമല്ലെന്നും, കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നും വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു കഴിഞ്ഞു.

വാഹനത്തിന്റെ മെക്കാനിക്കൽ തകരാറ മൂലമാണ് തീപിടിത്തമുണ്ടായതെന്ന പ്രാഥമിക വാദങ്ങൾ ഫോറൻസിക് പരിശോധനയിൽ പൂർണ്ണമായും തള്ളിപ്പോയി. കാറിന്റെ മുൻഭാഗത്തുള്ള എഞ്ചിനോ ബോണറ്റോ, പുറകിലെ ഡീസൽ ടാങ്കോ തീപിടിത്തത്തിൽ നശിച്ചിട്ടില്ല. കാറിന്റെ ഉൾവശം മാത്രമാണ് പൂർണ്ണമായി കത്തിയമർന്നത്. കാറിനുള്ളിൽ പെട്രോൾ കന്നാസ് കത്തിയാണ് അപകടമുണ്ടായതെന്ന് പൊലിസ് സ്ഥിരീകരിച്ചു. കാറിനുള്ളിൽ നിന്ന് പെട്രോൾ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്ന ഒരു കാനിന്റെ അടപ്പും, കരിഞ്ഞ ബാഗിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം കണ്ടെടുത്തിരുന്നു.

അപകടം നടക്കുന്നതിന് തൊട്ടുമുൻപ്, ഒരു സ്ത്രീ പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിരുന്നു. ഈ സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് മേപ്പയൂർ പൊലിസ്. അപകടദിവസം വൈകുന്നേരം സോനയെ ഭർത്താവ് രജിൻ ലാൽ ബന്ധുവീട്ടിൽ ചെന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുവരും ടൗണിൽ രണ്ടു മണിക്കൂറോളം ചിലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണോ പെട്രോൾ വാങ്ങിയത് എന്നാണ് പൊലിസ് പരിശോധിക്കുന്നത്.

മരണപ്പെട്ട സോനയും രജിൻ ലാലും തമ്മിൽ കടുത്ത ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലിസ് വ്യക്തമാക്കുന്നു. രജിൻ ലാൽ സോനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. സോന ഗർഭിണിയായതിനെ തുടർന്ന് കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് വരെ രജിൻ ആവശ്യപ്പെട്ടിരുന്നതായി സോനയുടെ ബന്ധു സത്യൻ മാധ്യമങ്ങളോട് പറഞ്ഞു.

അപകടം നടന്ന ദിവസം സോന മാതൃസഹോദരിയുടെ മകളുടെ വീട്ടിലെത്തി താൻ നേരിടുന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് രാത്രി രജിൻ ലാൽ മദ്യപിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.

"വണ്ടിയോടിക്കുന്നതിനിടെ പെട്ടെന്ന് പെട്രോളിന്റെ മണം വരികയും, എന്താണെന്ന് ചോദിക്കുന്നതിനിടെ തീ പടരുകയുമായിരുന്നു" എന്നായിരുന്നു 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ മരണത്തിന് മുൻപ് പൊലിസിന് നൽകിയ മൊഴി. എന്നാൽ കാറിന്റെ പിൻസീറ്റിലിരുന്ന സോനയ്ക്ക് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം തീ പടർന്നതും, ഡ്രൈവിംഗ് സീറ്റിലിരുന്ന രജിൻ ലാലിന് മാത്രം വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതും പൊലിസിൽ വലിയ സംശയങ്ങൾക്ക് ഇടനൽകിയിരുന്നു. 

കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയാണെന്നും, ഫോറൻസിക് റിപ്പോർട്ടും സാക്ഷിമൊഴികളും പൂർണ്ണമായി വിശകലനം ചെയ്ത ശേഷമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ എന്നും മേപ്പയൂർ പൊലിസ് അറിയിച്ചു. മരിച്ച സോന പമ്പിൽ നിന്നും പെട്രോൾ വാങ്ങി കാർ കത്തിച്ചതാണെന്നും പൊലിസിന് സംശയമുണ്ട്. ഭർത്താവിന്റെ മരണത്തോടെ കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കേണ്ടി വരും.

 

In a tragic turn of events surrounding the Kozhikode car fire case, the husband, Rajin Lal, has succumbed to his burn injuries at the Kozhikode Medical College Hospital. His 27-year-old pregnant wife, Sona, had tragically died on the spot when their car caught fire at Cheruvannur near Perambra.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  7 hours ago
No Image

ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  7 hours ago
No Image

ദുബൈ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മുതല്‍; ലോകത്തിലെ ആദ്യ വാണിജ്യ വെര്‍ട്ടിപോര്‍ട്ടിന് അംഗീകാരം 

uae
  •  7 hours ago
No Image

കരാര്‍ കാറ്റില്‍ പറത്തി ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് യു.എസ്; 'തകര്‍പ്പന്‍ മറുപടി' യെന്ന് ഇറാന്‍ സൈന്യം, മേഖലയില്‍ വീണ്ടും ആശങ്ക ഉയരുന്നു

International
  •  7 hours ago
No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  8 hours ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 hours ago
No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  8 hours ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  8 hours ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  8 hours ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  8 hours ago