HOME
DETAILS

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

  
Web Desk
May 23, 2026 | 2:08 PM

ksrtc free travel for women final decision in mondays cabinet meeting

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. പ്രായപരിതിയോ വരുമാന പരിധിയോ കണക്കിലെടുക്കാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സൂചനകൾ. ജൂൺ 15 മുതൽ പദ്ധതി പ്രാവർത്തികമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കാത്ത രീതിയിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. പ്രമുഖ വനിതാ താരങ്ങളെ ഉൾപ്പെടുത്തി വിപുലമായ ചടങ്ങോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

സാമ്പത്തിക ബാധ്യതയും പ്രതിസന്ധികളും

സ്ത്രീകൾക്ക് എല്ലാ സർവീസുകളിലും സൌജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.ഓർഡിനറി സർവീസുകളിൽ മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയാൽ സർക്കാരിന് വരാവുന്ന ബാധ്യത 57 കോടി രൂപയായി കുറയും.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ എല്ലാ മാസവും ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകി. പദ്ധതിയുമായി സഹകരിക്കുന്നതിൽ നിന്ന് ചില സഹകരണ സ്ഥാപനങ്ങൾ പിന്മാറിയത് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയം പരിഹരിക്കാൻ സഹകരണ സ്ഥാപനങ്ങളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജൂൺ 15-നകം ഗ്യാരണ്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്.

 

The final decision on providing free KSRTC bus travel for women will be taken during Monday's cabinet meeting. Reports suggest the scheme will be implemented from June 15 without any age or income limits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  7 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  7 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  7 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  7 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  7 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  7 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  7 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  7 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  7 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  7 days ago