HOME
DETAILS

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

  
April 06, 2026 | 5:19 PM

kuwait-court-death-sentence-son-murder-family-dispute

കുവൈത്ത് സിറ്റി: സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 38 വയസ്സുകാരനായ കുവൈത്ത് പൗരന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. സാദ് അൽ-അബ്ദുല്ലയിലെ കുടുംബവീട്ടിൽ വെച്ച് 75 വയസ്സുള്ള മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

കുടുംബതർക്കത്തെത്തുടർന്ന് അമ്മയെ വകവരുത്താൻ പ്രതി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടത്തുന്നതിനായി ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിലെ കടയിൽ നിന്ന് കത്തിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഇയാൾ വാങ്ങിയിരുന്നു. തുടർന്ന് വീട്ടിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ കിടപ്പുമുറിയിൽ വെച്ച് ഇയാൾ ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സഹോദരൻ ഓടിരക്ഷപ്പെട്ടതായി പ്രതിയുടെ സഹോദരിയാണ് പൊലിസിൽ വിവരമറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ വയോധികയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാദ് അൽ-അബ്ദുല്ലയിൽ വെച്ച് നടന്ന നാടകീയമായ പിന്തുടരലിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ രക്തം പുരണ്ട ആയുധങ്ങളും ഉണ്ടായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും പ്രതിയുടെ ക്രൂരത കണക്കിലെടുത്ത് പരമാവധി ശിക്ഷയായ വധശിക്ഷ കോടതി വിധിക്കുകയുമായിരുന്നു.

a court in Kuwait sentences a man to death for killing his mother following a family dispute highlighting the seriousness of violent crimes and strict legal consequences under kuwait law in cases involving domestic homicide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  7 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  7 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  7 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  7 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  7 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  7 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  7 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  7 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  7 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  7 days ago