HOME
DETAILS

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

  
Web Desk
May 27, 2026 | 9:30 AM

alleged-clash-in-thiruvananthapuram-cpm-workers-protest-near-pinarayi-vijayan-house

തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട്ടിലെ റെയ്ഡ് നടന്നതിനു പിന്നാലെ വന്‍ സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു. കാറിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. സംഭവത്തില്‍ രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കും ഒരു ഡ്രൈവര്‍ക്കും പരുക്കേറ്റു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ കൂവിവിളിച്ചാണ് സ്വീകരിച്ചത്.ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

 സംഭവത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ശ്രമിച്ചതോടെ പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. അറസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതാക്കള്‍.

കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് വിട്ടയച്ചു.

അതേസമയം, ഡല്‍ഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധത്തിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം.വി ജയരാജന്‍ അറിയിച്ചു.

പിണറായിയുടേ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് 12 ഓളം ഇടങ്ങളിലായി ഇ.ഡി റെയ്ഡ് ആരംഭിച്ചത്. 

 ഇഡി നടപടി പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണെന്ന് പി.രാജീവ് ആരോപിച്ചു. 'പിണറായി വിജയനെതിരായ ആക്രമണത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി പ്രതിരോധിക്കും,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.ആര്‍.എല്‍  ഓഫിസിലും എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി അന്വേഷണത്തിന് എതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികളും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത, കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബെഞ്ച് തള്ളിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  6 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  6 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  6 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  6 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  6 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  6 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  6 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  6 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  6 days ago