HOME
DETAILS

'ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു'; മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രിയങ്ക

  
April 07, 2026 | 2:13 AM

priyanka gandhi alleges secret deal between bjp and ldf

ഇരിട്ടി (കണ്ണൂർ): ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ രഹസ്യ ഡീലെന്ന് പ്രിയങ്കാ ഗാന്ധി. ഇരിട്ടിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശബരിമലയിൽ വലിയ കൊള്ള നടന്നെങ്കിലും ഒരക്ഷരം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നില്ല. 

ശരിയായ ഒരന്വേഷണം പോലും നടത്തുന്നില്ല. പ്രധാനമന്ത്രിക്കെതിരേ ശബ്ദിക്കുന്നവർക്കെതിരേയെല്ലാം എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ഇൻകം ടാക്‌സ്, സി.ബി.ഐ തുടങ്ങിയവയുടെ അന്വേഷണം വരും. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ഇല്ല. ആശാവർക്കർമാരും അങ്കണവാടി വർക്കർമാരും മാസങ്ങളോളം സമരം ചെയ്തിട്ടും അത് കേൾക്കാൻ സർക്കാർ തയാറായില്ല. കേന്ദ്രത്തിൽ എങ്ങനെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത് അതുപോലെയാണ് കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു. യു.എസിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതിനുള്ള തിരക്കിലാണ് പ്രധാനമന്ത്രി. അതേ പോലെയാണ് കേരളത്തിലെ മുഖ്യമന്ത്രി നേരന്ദ്ര മോദിക്ക് മുന്നിൽ നിൽക്കുന്നത്.  

ഊർജ സുരക്ഷ യു.എസിന് കൈമാറി. യു.എസ് തീരുമാനിക്കും ഇന്ത്യ എവിടെ നിന്ന് ഇന്ധനം വാങ്ങണമെന്ന്. യു.എസ് നമ്മുടെ ഉൽപന്നങ്ങൾക്ക് ചുങ്കം ഏർപ്പെടുത്തി. എന്നാൽ, നമ്മൾ യു.എസിന് നികുതി ഒഴിവാക്കി നൽകി. ഒമ്പതു ലക്ഷം കോടിയുടെ അമേരിക്കൻ ഉൽപന്നം വാങ്ങാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. നമ്മുടെ പ്രശ്‌നങ്ങൾ വർധിക്കാൻ പോകുകയാണ്. അഴിമതിയും വർഗീയതയും നാടിനെ പിന്നോട്ടടിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Priyanka Gandhi has alleged a covert understanding between the Bharatiya Janata Party and the Left Democratic Front during an election campaign rally in Iritty. Addressing a United Democratic Front gathering, she also criticized Narendra Modi for remaining silent on the alleged Sabarimala gold controversy, intensifying political tensions in the state ahead of the विधानसभा elections.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടി; ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റമാവർത്തിച്ചാൽ കാത്തിരിക്കുന്ന എട്ടിന്റെ പണി 

Kerala
  •  3 days ago
No Image

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ; തെരഞ്ഞെടുപ്പ് ജൂണ്‍ 18ന്

National
  •  3 days ago
No Image

ക്രിക്കറ്റിൽ പുതിയ കോമാളിത്തരം! AI വച്ച് കളിച്ച് ഒടുവിൽ നാണംകെട്ട് സഞ്ജീവ് ഗോയങ്കെ; സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരി!

Cricket
  •  3 days ago
No Image

തെറ്റായ ദിശയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി: മജാനിൽ മോട്ടോർസൈക്കിൾ യാത്രികന് ഗുരുതര പരിക്ക്; വൺവേ നിയമലംഘനങ്ങൾക്കെതിരെ ദുബൈ പൊലിസ്

uae
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ വ്യാജ എഐ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Kerala
  •  3 days ago
No Image

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണായി; നാല് വയസ്സുകാരി നേരെ കിണറ്റിലേക്ക്! നാടിനെ നടുക്കിയ അപകടത്തിൽ കുരുന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് കൈത്താങ്ങായി ദുബൈ ഔഖാഫ്; 74.7 ദശലക്ഷം ദിർഹത്തിന്റെ ധനസഹായം വിതരണം ചെയ്തു

uae
  •  3 days ago
No Image

രാജാവിന് ഇനി വിശ്രമിക്കാം! കാൾസന്റെ സാമ്രാജ്യം രണ്ടാം തവണയും തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ; നോർവേയിൽ നടന്നത് ചരിത്ര അട്ടിമറി!

Others
  •  3 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് യുഎഇ; ഭീഷണികൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  3 days ago