ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
അബുദബി: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം ബഹ്‌റൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് കടുത്ത ഭീഷണിയാണെന്നും യുഎഇ ചൂണ്ടിക്കാട്ടി.
ബഹ്‌റൈനിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ മേഖലകളെയും തകർക്കാൻ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈൻ ഭരണകൂടത്തോടും ജനങ്ങളോടും യുഎഇ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
The UAE has strongly condemned Iran’s attack on Bahrain and reaffirmed its full support for the Kingdom. The statement highlights solidarity, regional security, and commitment to stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."