HOME
DETAILS

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

  
June 03, 2026 | 12:34 PM

Vadakara Kafir Screenshot Case Home Department Orders SIT Investigation

കോഴിക്കോട്: കാഫിര്‍ സക്രീന്‍ഷോര്‍ട്ട് കേസില്‍ എസ്.ഐ.ടി അന്വേഷണം. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.

വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വിവാദത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്  കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടരുതെന്നാണ് ആവശ്യം. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് ഇരുപത് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. നിര്‍ണായകമായ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടാതെയും യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ശ്രമം നടക്കുന്നുണ്ടെന്നും പാറക്കല്‍ അബ്ദുല്ല ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

uae
  •  2 hours ago
No Image

യുഎഇയിൽ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി

uae
  •  2 hours ago
No Image

സജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു

National
  •  3 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

International
  •  3 hours ago
No Image

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു

National
  •  3 hours ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  3 hours ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  3 hours ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  4 hours ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  4 hours ago