HOME
DETAILS

69 തസ്തികകളിലെ സഊദിവല്‍കരണം: വിജ്ഞാപനം പുറത്ത്; പ്രവാസികള്‍ക്ക് ജോലി ലഭിക്കാത്ത തസ്തികളുടെ പൂര്‍ണപട്ടിക | Full List

  
Web Desk
April 07, 2026 | 2:29 AM

Saudi Arabia plans 100 Saudization of 69 supporting administrative jobs

റിയാദ്: സഊദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 69 തസ്തികകളില്‍ കൂടി പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം (Saudization) കര്‍ശനമാക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഈ തസ്തികകളില്‍ പ്രവാസികളെ നിയമിക്കുന്നതിനോ നിലവിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനോ സാധിക്കില്ല.
വിഷന്‍ 2030-ന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സ്വദേശിവല്‍ക്കരിച്ച 69 പ്രധാന തസ്തികകള്‍ 

മന്ത്രാലയത്തിന്റെ പട്ടികയനുസരിച്ച് ഭരണനിര്‍വഹണം, ഐടി, സെയില്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ തസ്തികകളാണ് ഇവയില്‍ ഭൂരിഭാഗവും:

ഭരണനിര്‍വഹണ വിഭാഗം (Administrative & H R):

1. ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍
2. പേഴ്സണല്‍ മാനേജര്‍
3. ലേബര്‍ അഫയേഴ്‌സ് മാനേജര്‍
4. സ്റ്റാഫ് റിലേഷന്‍സ് മാനേജര്‍
5. പേഴ്സണല്‍ സ്പെഷ്യലിസ്റ്റ്
6. പേഴ്സണല്‍ ക്ലര്‍ക്ക്
7. റിക്രൂട്ട്മെന്റ് ക്ലര്‍ക്ക്
8. സ്റ്റാഫ് അഫയേഴ്സ് ക്ലര്‍ക്ക്
9. അറ്റന്‍ഡന്‍സ് ക്ലര്‍ക്ക്
10. ജനറല്‍ റിസപ്ഷനിസ്റ്റ്
11. ഹോട്ടല്‍ റിസപ്ഷനിസ്റ്റ്
12. പേഷ്യന്റ് റിസപ്ഷനിസ്റ്റ്
13. കംപ്ലയിന്റ്‌സ് ക്ലര്‍ക്ക്
14. ട്രഷറര്‍ (കാഷ്യര്‍)
15. സെക്യൂരിറ്റി ഗാര്‍ഡ്
16. ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫീസര്‍ (മുഅഖിബ്)
17. കീ ടൈപ്പിസ്റ്റ്
18. ഡാറ്റാ എന്‍ട്രി ക്ലര്‍ക്ക്

സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്

19. സെയില്‍സ് മാനേജര്‍
20. സെയില്‍സ് സ്‌പെഷ്യലിസ്റ്റ്
21. മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്
22. റീട്ടെയില്‍ സെയില്‍സ് ഇന്‍-ചാര്‍ജ്
23. ഷോപ്പ് സൂപ്പര്‍വൈസര്‍
24. കാഷ്യര്‍ (റീട്ടെയില്‍ മേഖലകളില്‍)
25. കസ്റ്റമര്‍ സര്‍വീസ് കോര്‍ഡിനേറ്റര്‍
26. ടൂറിസ്റ്റ് ഗൈഡ്

ടെക്‌നിക്കല്‍, എഞ്ചിനീയറിംഗ് വിഭാഗം

27. സിവില്‍ എഞ്ചിനീയര്‍ (നിശ്ചിത തസ്തികകള്‍)
28. ആര്‍ക്കിടെക്റ്റ്
29. മെക്കാനിക്കല്‍ എഞ്ചിനീയര്‍ (മാനേജീരിയല്‍ റോള്‍)
30. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ (മാനേജീരിയല്‍ റോള്‍)
31. സേഫ്റ്റി ഓഫീസര്‍
32. പ്രോജക്ട് മാനേജര്‍
33. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍
34. സര്‍വേയര്‍

ഐടി വിഭാഗം 

35. ഐടി മാനേജര്‍
36. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍
37. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
38. സിസ്റ്റം അനലിസ്റ്റ്
39. വെബ് ഡെവലപ്പര്‍
40. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്

മറ്റു പ്രമുഖ തസ്തികകള്‍ 

41. ഫാര്‍മസിസ്റ്റ് (ഫാര്‍മസികളിലെ സെയില്‍സ് വിഭാഗം)
42. ഓപ്റ്റിക്കല്‍ ടെക്‌നീഷ്യന്‍
43. ഇന്‍ഷുറന്‍സ് ഏജന്റ്
44. ബാങ്ക് ടെല്ലര്‍
45. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് (സൗദി വിമാനക്കമ്പനികള്‍)
46. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍
47. ലോജിസ്റ്റിക്‌സ് കോര്‍ഡിനേറ്റര്‍
48. വെയര്‍ഹൗസ് മാനേജര്‍
49. പര്‍ച്ചേസിംഗ് ഓഫീസര്‍
50. ലീഗല്‍ അഡൈ്വസര്‍
51. ട്രാന്‍സ്ലേറ്റര്‍
52. ലൈബ്രേറിയന്‍
53. കരിയര്‍ കൗണ്‍സിലര്‍
54. സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍
55. സ്‌പോര്‍ട്‌സ് കോച്ച് (ക്ലബ്ബുകളില്‍)
56. ഫോട്ടോഗ്രാഫര്‍
57. ഗ്രാഫിക് ഡിസൈനര്‍
58. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
59. ഓഡിറ്റര്‍
60. അക്കൗണ്ടിംഗ് ക്ലര്‍ക്ക്
61. ബുക്ക് കീപ്പര്‍
62. ഇന്‍വെന്ററി കണ്‍ട്രോളര്‍
63. ടിക്കറ്റിംഗ് ഏജന്റ്
64. ട്രാവല്‍ ഏജന്റ്
65. ലാന്‍ഡിംഗ് ഓഫീസര്‍
66. കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ്
67. മെയില്‍ ഡിസ്ട്രിബ്യൂട്ടര്‍
68. ടെലിഫോണ്‍ ഓപ്പറേറ്റര്‍
69. ഓഫീസ് അസിസ്റ്റന്റ്

ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിശ്ചിത സമയത്തിനകം തസ്തികകള്‍ മാറാനോ അല്ലെങ്കില്‍ മറ്റു തൊഴിലുകള്‍ കണ്ടെത്താനോ നിര്‍ദ്ദേശമുണ്ട്. സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക ഫണ്ടും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

Summary: The Ministry of Human Resources and Social Development (MHRSD) - Saudi Arabia, has announced a major update to the localisation (Saudization) of supporting administrative professions, expanding opportunities for national talent in the labour market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  13 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago