HOME
DETAILS

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

  
April 09, 2026 | 2:12 AM

Iranian oil reaches India after 7 years Indian oil companies hopeful

ന്യൂഡൽഹി: ആഗോള എണ്ണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി യു.എസ് ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതിന് പിന്നാലെ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യ ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തുന്നു. ചൈന ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന കപ്പലാണ് ഇന്ത്യൻ തീരത്തേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്. ഈ ആഴ്ച തന്നെ ഇന്ത്യൻ തീരമണിയും.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെയും കെപ്ലറുടെയും വിവരങ്ങൾ പ്രകാരം ക്യുറസോ പതാക വഹിക്കുന്ന ജയ എന്ന വലിയ ക്രൂഡ് കാരിയറാണ് ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് എത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രമേഖല വഴി ചൈനയിലേക്ക് പോകുകയായിരുന്ന കപ്പൽ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

രാജ്യത്തെ പ്രമുഖ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ആണ് ഈ എണ്ണ വാങ്ങിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിന് പുറമെ ജോർദാൻ എന്ന മറ്റൊരു കപ്പലും ഇന്ത്യയിലേക്ക് വരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2019 മെയ് മാസത്തിലാണ് ഇന്ത്യ അവസാനമായി ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. അനുകൂലമായ വ്യവസ്ഥകളിൽ എണ്ണ ലഭിച്ചിരുന്നെങ്കിലും, യു.എസ് ഉപരോധത്തെ തുടർന്ന് ഇത് പൂർണമായും നിർത്തിവയ്ക്കാൻ അന്ന് ഇന്ത്യ നിർബന്ധിതരായി. 
ഇതിനിടെ യു.എസും ഇസ്‌റാഈലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട സംഘർഷംമൂലം പശ്ചിമേഷ്യയിലുണ്ടായ വിതരണ തടസ്സങ്ങളാണ് ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ തയാറായത്. 

അമേരിക്കയും ഇറാനും തമ്മിൽ പുതിയതായി പ്രഖ്യാപിച്ച വെടിനിർത്തലിന് മുൻപ് തന്നെ, ഈ മാസം ആദ്യമാണ് എണ്ണ വാങ്ങാനുള്ള കരാറായത്. ഉപരോധത്തിൽ താൽക്കാലിക ഇളവുകൾ ഉള്ളതിനാൽ പണമിടപാടുകൾക്ക് നിലവിൽ യാതൊരു തടസങ്ങളുമില്ലെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണ തടസങ്ങളും വിലക്കയറ്റവും മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ഇറാനിൽ നിന്നുള്ള എണ്ണയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്. ഇറാനിൽ നിന്നുള്ള 18 കോടി വീപ്പയിൽ അധികം ക്രൂഡ് ഓയിലാണ് നിലവിൽ കടലിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  8 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  8 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  8 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  8 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  8 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  8 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  8 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  8 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  8 days ago