HOME
DETAILS

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

  
Web Desk
May 31, 2026 | 5:43 AM

naveen-babu-death-case-kerala-government-hands-probe-to-cbi

കണ്ണൂര്‍: എ.ഡി.എം കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍. കുടുംബം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് നീക്കം. വിഞ്ജാപനം ഉടന്‍ പുറത്തിറക്കും.

പൊലിസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാണിത്. 

അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (രണ്ട്) തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജിയിലാണ് അന്വേഷണസംഘത്തോട് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടത്. 

ഒന്നാം പ്രതിയായ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള ഫോണ്‍ വിവരങ്ങളാണ് ലഭിച്ചത്. തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ ജഡ്ജി എം. തുഷാര്‍ പരിഗണിക്കും.  

13 പുതിയ സാക്ഷികളെ അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. കൊയ്യം സര്‍വിസ് സഹകരണ ബാങ്കില്‍ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ പൂര്‍ണരൂപവും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടി ഭാര്യ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസ് സി.ബി.ഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉള്‍പ്പെടെ വിസമ്മതിച്ചിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പൊലിസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ലോക്കല്‍ പൊലിസിലുള്ള പലരേയും ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയത്. പ്രോട്ടോകോള്‍ പ്രകാരം പ്രതിയേക്കാള്‍ താഴെയുള്ള ഇന്‍സ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതിയെ സംരക്ഷിക്കാനാണ് സംഘം തെളിവുകളുണ്ടാക്കുന്നത്. 

സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം, കരിക്കുലം കമ്മിറ്റിയംഗം, കുടുംബശ്രീ മിഷന്‍ ഭരണസമിതിയംഗം, ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍ എന്നീ പദവികളും വഹിക്കുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

 

The Kerala government has decided to hand over the investigation into the death of Naveen Babu to the Central Bureau of Investigation (CBI). The decision comes amid growing public and political interest in the case, with demands for an impartial and comprehensive inquiry.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  7 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  7 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  7 days ago