HOME
DETAILS

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

  
April 10, 2026 | 3:18 AM

vd satheesan confident udf will secure landslide victory with 100 seats

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 100 സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞത് ​ഭം​ഗിവാക്കല്ലെന്നും ഉറപ്പായും ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടി ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. മുന്നണി വിട്ടുപോയിരുന്ന 95 ശതമാനം സാമുദായിക ഗ്രൂപ്പുകളും തിരിച്ചെത്തി. ഇതെല്ലാം തിരഞ്ഞെടുപ്പിൽ വലിയ പ്രതിഫലനമുണ്ടാക്കും. മാത്രമല്ല, ഒരു വർഷം മുമ്പ് തന്നെ സിപിഎം വിമതരുമായി യുഡിഎഫ് ചർച്ചകൾ ആരംഭിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളിൽ നിന്ന് തനിക്ക് ലഭിച്ചത് മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനോ എ.കെ. ആന്റണിക്കോ ലഭിക്കാത്ത തരത്തിലുള്ള പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണം യുഡിഎഫിന്റെ ഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാകില്ലെന്ന് സതീശൻ വ്യക്തമാക്കി. ഏത് പാർട്ടിയിലുമെന്നപോലെ സ്ഥാനങ്ങൾ ആ​ഗ്രഹിക്കുന്നവർ കോൺഗ്രസിലുമുണ്ടാകാം, എന്നാൽ അതൊരിക്കലും തർക്കത്തിലേക്ക് വഴിമാറില്ല സതീശൻ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് സംസാരിച്ചു. വ്യക്തിപരമായി വെള്ളാപ്പള്ളിയെ എതിർത്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ വർഗീയ നിലപാടുകളെയാണ് എന്നും എതിർത്തതെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. 

Leader of the Opposition V.D. Satheesan expressed strong confidence that the UDF will achieve a sweeping victory in the assembly elections, asserting that winning 100 seats is not an exaggeration but a certain outcome. He shared his optimism while speaking to the media.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  8 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  8 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  8 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  8 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  8 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  8 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  8 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  8 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  8 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  8 days ago