HOME
DETAILS

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

  
April 10, 2026 | 3:45 AM

Sweet maiden votes and Jency booths

തിരുവനന്തപുരം: കന്നി വോട്ട് ചെയ്യാൻ ജെൻസികൾക്ക് വോട്ടിനൊപ്പം ഹൽവയുടെ മധുരം കൂടി. 'വോട്ട് സ്വീറ്റെൻഡ് കേരള കാംപയിനിൻ്റെ' ഭാഗമായി കന്നി വോട്ടർമാരെ ഹൽവ നൽകിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്. ഓരോ ജില്ലയിലും തെരഞ്ഞെടുത്ത ബൂത്തുകളിലാണ് ഹൽവ ബോക്‌സ് വിതരണം ചെയ്തത്.ഇതോടൊപ്പം ജെൻസി ബൂത്തുകളും സജ്ജീകരിച്ചിരുന്നു. വോട്ടെടുപ്പിൽ യുവജനതയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ക്രമീകരണങ്ങൾ ഒരുക്കിയത്. 

തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമിയിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ ബൂത്തിലെത്തിയ യുവ വോട്ടർമാരുമായി സംവദിച്ചു. ജെൻസി വോട്ടർമാർക്ക് ഹൽവ ബോക്‌സും ജില്ലാ കലക്ടറുടെ താങ്ക്‌സ് കാർഡും ലക്കി ഡ്രോ കൂപ്പണും പ്രോത്സാഹന സമ്മാനമായി നൽകി. ജില്ലാ കലക്ടറുടെ സ്വന്തം കൈപ്പടയിലാണ് താങ്ക്‌സ് കാർഡ് ഒരുക്കിയത്. കൂപ്പണിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന യുവ വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരം ലഭിക്കും. ജെൻസി ബൂത്തുകളിൽ ക്രമീകരിച്ച സെൽഫി പോയിന്റുകളും ശ്രദ്ധേയമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  7 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  7 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  7 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  7 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  7 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  7 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  7 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  7 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  7 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago