HOME
DETAILS

ഭൂമിയോടടുത്ത് ആര്‍ട്ടെമിസ് 2; ഇന്ന് പസഫിക്കില്‍ 'സ്പ്ലാഷ് ഡൗണ്‍' ചെയ്യും, ഭൗമാന്തരീക്ഷം വെല്ലുവിളി

  
April 10, 2026 | 9:06 AM

artemis-2-splashdown-pacific-earth-reentry-challenges-nasa-mission

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. വെള്ളിയാഴ്ച്ച രാത്രി എട്ടോടെ (ഇന്ത്യന്‍ സമയം ശനിയാഴ്ച്ച രാവിലെ അഞ്ചരയോടെ) കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോ തീരത്ത് ശാന്തസമുദ്രത്തില്‍ ഓറിയോണ്‍ സ്പ്ലാഷ്ഡൗണ്‍ ചെയ്യും. 

ഭൂമിയിലേക്കുള്ള തിരിച്ചുയാത്രയാണ് ദൗത്യത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം.. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഓറിയോണ്‍ പേടകത്തിന്റെ പുറത്തെ താപനില ഭൗമാന്തരീക്ഷവുമായുണ്ടാകുന്ന ഘര്‍ഷണത്തില്‍് 2760 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരുമിത്. 16.5 അടി വീതിയുള്ള താപകവചമാണ് ഈ ചൂടിനെ അതിജീവിക്കാന്‍ പേടകത്തിലുള്ളത്. 

ഘര്‍ഷണവും വേഗതയും കുറയ്ക്കാനായി പാരച്യൂട്ടുകള്‍ വിടര്‍ത്തും. പിന്നാലെ പേടകം പസഫിക് സമുദ്രത്തില്‍ തൊടും. തുടര്‍ന്ന് യു.എസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും പേടകത്തെയും യാത്രികരെയും വീണ്ടെടുക്കും.

അപ്പോളോയുടെ പര്യവേക്ഷകരെ ചന്ദ്രനിലേക്ക് അയച്ച അതേ ഫ്‌ലോറിഡ വിക്ഷേപണ സ്ഥലത്ത് നിന്നാണ് ആര്‍ട്ടെമിസ് 2 യാത്ര തിരിച്ചത്. ഏകദേശം 252000 മൈല്‍ ദൂരത്തേക്കാണ് ദൗത്യസംഘം യാത്ര ചെയ്തത്. ഭൂമിയില്‍നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍ എന്ന പുതിയ റെക്കോഡ് സ്ഥാപിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.   ഭൂമിയില്‍നിന്ന് 2,52,757 മൈല്‍ പിന്നിട്ടതോടെയാണ് ആര്‍ട്ടിമിസ് 2 യാത്രക്കാര്‍ ചരിത്രംകുറിച്ചത്. 2,48,655 മൈല്‍ (ഏകദേശം 4,00,171 കി.മീ) പിന്നിട്ട് 1970ല്‍ അപ്പോളോ 13 സഞ്ചരിച്ചതിന്റെ റെക്കോഡാണ് ആര്‍ട്ടിമിസ് 2 മറികടന്നത്.   

ചന്ദ്രന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഓറിയന്റലെ ബേസിന്‍ മേഖലയുടെ ചിത്രം ആര്‍ട്ടിമിസ് 2 യാത്രികര്‍ എടുത്തു. ആദ്യമായാണ് ഈ ഭാഗത്തിന്റെ ചിത്രം മനുഷ്യര്‍ നേരിട്ട് എടുക്കുന്നത്. ഉല്‍ക്കകള്‍ പതിക്കുന്നതും മറ്റും മൂലമുള്ള ഒട്ടേറെ ഗര്‍ത്തങ്ങള്‍ ചേര്‍ന്ന് ഒരു ബുള്‍സ്‌ഐ പോലെയാണ് ഈ മേഖലയുടെ രൂപം. 

ദീര്‍ഘദൂര ബഹിരാകാശയാത്രയില്‍ ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണെന്നു വിശദമാക്കുന്ന ഒരു വിഡിയോയും യാത്രികര്‍ പങ്കുവച്ചു. മക്രോണിയും പാല്‍ക്കട്ടിയും കഴിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിഡിയോയില്‍. ആര്‍ട്ടിമിസ് 2 ദൗത്യത്തിന്റെ ജാലകത്തിലൂടെ യാത്രികര്‍ ഭൂമിയെ നോക്കുന്ന ചിത്രങ്ങളും നാസ പുറത്തുവിട്ടിരുന്നു. 


നാല് ബഹിരാകാശ സഞ്ചാരികളാണ് ചന്ദ്രനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയന്‍ വംശജനുമാണ് ദൗത്യത്തിലുള്ളത്.കമാന്‍ഡര്‍ റെയ്ഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷലിസ്റ്റ് ക്രിസ്റ്റിന കോച്, ജെറേമി ഹാന്‍സെന്‍ എന്നിവരാണവര്‍. പേടകത്തില്‍ എട്ടുവയസുകാരന്‍ ലൂകാസ് യെ തുന്നിയുണ്ടാക്കിയ ഒരു കളിപ്പാട്ടവും അഞ്ചാമത്തെ അംഗമായുണ്ട്.

ആര്‍ട്ടെമിസ് രണ്ട് ദൗത്യത്തിന് 9300 കോടി ഡോളറാണ് ചെലവ്. 2012 മുതല്‍ 2025 ലാണ് നിര്‍മാണവും ഗവേഷണവും നടന്നത്. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങി 50 വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് വീണ്ടും മനുഷ്യന്‍ ചന്ദ്രനെ തേടി യാത്രയായത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ആദ്യം ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ പേടകം മാത്രം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി തിരികെ പോരുകയായിരുന്നു. രണ്ടാം ദൗത്യത്തില്‍ പേടകത്തില്‍ മനുഷ്യരും ഉണ്ടാകുമെന്നതാണ് പ്രത്യേകത. മൂന്നാം ദൗത്യത്തിലാണ് ചന്ദ്രനില്‍ മനുഷ്യര്‍ ഇറങ്ങുക.

ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായി ഈ ദൗത്യം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനെ ബഹിരാകാശ ദൗത്യങ്ങളുടേ കേന്ദ്രമാക്കി അവിടെ നിന്ന് ചൊവ്വയുള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമുള്‍പ്പെടെ ഈ ദൗത്യത്തില്‍ സഹകരിക്കുന്ന ഏജന്‍സികളും ലക്ഷ്യമിടുന്നത്.

അതേസമയം, ആര്‍ട്ടെമിസ് 3 വിക്ഷേപിക്കാനുള്ള തിയതി നാസ പുറത്തുവിട്ടിട്ടില്ല. 1972 ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതാണ് ഈ പദ്ധതി.

 

Artemis II is nearing Earth as it prepares for a splashdown in the Pacific Ocean today. The mission faces a critical phase during atmospheric reentry, where extreme heat and pressure pose significant challenges. Engineers and mission controllers are closely monitoring the spacecraft to ensure a safe return.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  4 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  4 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  4 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  4 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  4 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  4 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  4 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  4 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  4 days ago

No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  4 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  4 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  4 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  4 days ago