HOME
DETAILS

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

  
Web Desk
April 11, 2026 | 2:58 AM

Saudi Arabia forecasts heavy rain until Tuesday

റിയാദ്: സഊദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഇടത്തരം മുതൽ കനത്ത മഴ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. അസീർ, ജിസാൻ, നജ്റാൻ, അൽബഹ, മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസീം, നോർത്തേൺ ബോർഡേഴ്സ് എന്നീ പ്രവിശ്യകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റുകളും സാമൂഹിക മാധ്യമങ്ങളും 'അൻവാ' ആപ്പും പിന്തുടരണമെന്ന് കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും താഴ്‌വരകളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും കർശന നിർദേശമുണ്ട്.

മക്ക മേഖലയിലെ തുർബ, അൽമോയ, അൽഖുർമ, റാനിയ, ത്വാഇഫ്, മെയ്സാൻ, അദം, അൽഅർദിയാത്ത് എന്നിവിടങ്ങളിൽ മിന്നൽപ്രളയത്തിനും ആലിപ്പഴ വീഴ്ചയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അതേസമയം അൽലൈത്ത്, അൽഖുൻഫുദ, മക്ക സിറ്റി, ജുമുഅ, ബഹ്റ, അൽകമിൽ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും.

റിയാദ് മേഖലയിലും സമാനമായ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. വാദി അൽദവാസിർ, സുലയ്യൽ, അഫ്‌ലാജ്, റിയാദ് നഗരം, ദിലാം, മുസാഹിമിയ, ദുർമ, ഖിദ്ദിയ, ദിരിയ, ഹുത്വാത് ബനി തമീം, അൽഹരീഖ്, അൽഖർജ്, മറാത്ത്, അഫീഫ്, അൽദവാദ്മി, അൽഖുവയ്യ, അൽറൈൻ എന്നിവിടങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. എന്നാൽ റുമാ, ശഖ്‌റ, മജ്മഅ, സുൽഫി, അൽഘാട്ട്, സാദിഖ് എന്നിവിടങ്ങളിൽ നേരിയ മഴയായിരിക്കും ലഭിക്കുക.

അസീർ, ജിസാൻ, നജ്റാൻ, അൽബാഹ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഖസീം, നോർത്തേൺ ബോർഡേഴ്സ്, മദീന എന്നിവിടങ്ങളിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കാലാവസ്ഥയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു.

English summary : The National Center for Meteorology has forecast moderate to heavy rainfall across most regions of Saudi Arabia starting Friday and continuing through Tuesday.

Affected areas include Asir, Jazan, Najran, Al-Baha, Makkah, Riyadh, the Eastern Province, Qassim, and the Northern Borders.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  13 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  13 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  13 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  13 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  13 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago