HOME
DETAILS

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

  
April 12, 2026 | 3:43 AM

no more home clinics bihar bans private practice for government doctors

 

പട്‌ന: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇനി ആശുപത്രി വിട്ടാല്‍ വീട്ടിലും ക്ലിനിക്കിലും പോയി കാശുണ്ടാക്കണ്ടെന്ന് ബിഹാര്‍ സര്‍ക്കാരിന്റെ കടുത്ത തീരുമാനം. ഇനിമുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല. പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ഉറപ്പാക്കാനാണ് ഈ 'പണി' പട്‌നയില്‍ നിന്നും വരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ 'സാത് നിശ്ചയ്3' പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പന്‍ നീക്കം. ആശുപത്രിയില്‍ ഇരിക്കേണ്ട നേരം ഒഴിവാക്കി സ്വന്തം ക്ലിനിക്കിലേക്ക് ഓടുന്ന ഡോക്ടര്‍മാര്‍ക്ക് ഇനി കളി നടക്കില്ല. നിയമം തെറ്റിച്ചാല്‍ പണികിട്ടുമെന്നുറപ്പ്. എന്നാല്‍, സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുന്നത് വഴി ഡോക്ടര്‍മാര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രത്യേക 'അലവന്‍സ്' കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തേ തന്നെ ഇതിന്റെ സൂചന നല്‍കിയിരുന്നു. ആരോഗ്യമേഖല നന്നാക്കാന്‍ ഡോക്ടര്‍മാര്‍ ഫുള്‍ ടൈം ആശുപത്രിയില്‍ തന്നെ ഉണ്ടാവണമെന്നാണ് സര്‍ക്കാരിന്റെ ലൈന്‍. ഇതിനായുള്ള വിശദമായ ചട്ടങ്ങള്‍ ഉടന്‍ പുറത്തിറങ്ങുകയും ചെയ്യുന്നതാണ്.

 

To prioritize public healthcare and ensure full-time availability for common patients, the Bihar government has officially prohibited government doctors from engaging in private practice at clinics or homes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നുകിട്ടും പുതിയ വീട്ടുനമ്പർ? നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി; രേഖകൾ തിരുത്താനാകാതെ ലക്ഷക്കണക്കിന് ഉടമകൾ

Kerala
  •  6 days ago
No Image

പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷകൾക്ക് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

മിനായിലേക്ക് തീർഥാടക പ്രവാഹം; അറഫ സംഗമം നാളെ

International
  •  6 days ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായി; സി.പി.എം സംസ്ഥാന ഘടകത്തെ തള്ളി കേന്ദ്രം

National
  •  6 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വർദ്ധിക്കുന്നത് നാലാം തവണ

National
  •  6 days ago
No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  6 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  6 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  6 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  7 days ago