HOME
DETAILS

ഹോര്‍മുസ് തുറക്കണം. അതിനായി ഇറാനെതിരായ നാവിക ഉപരോധത്തെ പിന്തുണക്കില്ലെന്ന് യു.കെ; തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ട്രംപിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി 

  
Web Desk
April 13, 2026 | 10:08 AM

uk opposes naval blockade on iran urges keeping hormuz open

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോര്‍മുസിലെ ഇറാനെതിരായ നാവിക ഉപരോധത്തെ പിന്തുണക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് യു.കെ. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും ബ്രിട്ടന്‍ ഇറാന്‍ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. 

'ഉപരോധത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല,' അദ്ദേഹം ബിബിസി റേഡിയോ 5 ലൈവിനോട് പറഞ്ഞു, കടലിടുക്ക് വീണ്ടും തുറക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്റെ കാഴ്ചപ്പാടില്‍, കടലിടുക്ക് തുറന്ന് പൂര്‍ണ്ണമായും തുറക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയത് അതിനായാണ്, ഞങ്ങള്‍ അത് തുടരും,' സ്റ്റാര്‍മര്‍ പറഞ്ഞു. യുദ്ധത്തില്‍ പങ്കാളിയാവാന്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. എന്നാല്‍ അങ്ങിനെ സംഭവിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

ഇറാനുമായുള്ള ഇസ്ലാമാബാദ് സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പശ്ചിമേഷ്യയെ നടുക്കുന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തകര്‍ക്കാന്‍ യുഎസ് നാവികസേനയ്ക്ക് ട്രംപ് നേരിട്ട് ഉത്തരവ് നല്‍കി. ഇരാന് നാവിക ഉപരോധം ഏര്‍പെടുത്താനാണ് തീരുമാനം.  ഇതോടെ മേഖലയില്‍ ഒരു നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ കപ്പലുകളെ നിരീക്ഷിക്കാനും ഇറാന് പണം നല്‍കുന്ന കപ്പലുകള്‍ തടയാനും യു.എസ് നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.ഇറാന്‍ കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള സമുദ്ര മൈനുകള്‍ നശിപ്പിക്കാന്‍ യുഎസ് നടപടി ആരംഭിക്കും. സമാധാനപരമായ ഗതാഗതത്തിന് തടസ്സം നില്‍ക്കുകയോ വെടിയുതിര്‍ക്കുകയോ ചെയ്താല്‍ ഇറാന് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കി.

the United Kingdom has stated it will not support a naval blockade against Iran, emphasizing the need to keep the Strait of Hormuz open.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  18 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  18 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  18 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  18 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  18 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  18 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  18 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  18 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  18 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  18 days ago