HOME
DETAILS

മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സർക്കാർ; നിരീക്ഷണം ശക്തമാക്കും

  
April 13, 2026 | 12:54 PM

kuwait tightens measures to combat human trafficking authorities to strengthen monitoring

കുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ കള്ളക്കടത്തും തടയുന്നതിനായി രൂപീകരിച്ച ദേശീയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പുതിയ കർമ്മപദ്ധതികൾക്ക് തുടക്കമായി. നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ-സുമൈത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മന്ത്രിസഭ അംഗീകരിച്ച ദേശീയ തന്ത്രത്തിന്റെ ശുപാർശകൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.

ഇരകൾക്ക് സംരക്ഷണവും കുറ്റവാളികൾക്ക് ശിക്ഷയും

മനുഷ്യക്കടത്ത് തടയുന്നതിനൊപ്പം തന്നെ ഇതിനിരയാകുന്നവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമിതിയുടെ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്ന് തലങ്ങളിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തി പ്രതിരോധം തീർക്കുക, കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനും പ്രോസിക്യൂഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണിതിൽ പ്രധാനം. അതോടൊപ്പം തന്നെ, ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായവും നൽകുന്നതിനും സമിതി പ്രത്യേക മുൻഗണന നൽകുന്നു.

മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഓരോ മൂന്ന് മാസം കൂടുമ്പോഴും മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും നാസർ അൽ-സുമൈത് അറിയിച്ചു.

മനുഷ്യക്കടത്ത് എന്ന വിപത്തിനെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഈ പുതിയ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

kuwait authorities have announced stricter measures to prevent human trafficking, including enhanced monitoring and enforcement. officials aim to protect vulnerable workers, dismantle illegal networks, and ensure strict compliance with labor and immigration laws across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  18 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  18 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  18 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  18 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  18 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  18 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  18 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  18 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  18 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  18 days ago