HOME
DETAILS

ഇനി 850 ലോക്‌സഭാ സീറ്റുകള്‍; ബില്‍ നാളെ പാര്‍ലമെന്റില്‍

  
Web Desk
April 15, 2026 | 3:58 AM

850 loksabha seats bill today in parliament

ന്യൂഡല്‍ഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്ലുകള്‍ നാളെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ലോക്‌സഭയുടെ അംഗബലം നിലവിലെ 543ല്‍ നിന്ന് 850 ആക്കി ഉയര്‍ത്തുകയാണ് നിയമനിർമാണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങളില്‍ നിന്നും 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായിരിക്കും. ഇന്നലെയാണ് എം.പിമാര്‍ക്ക് ബില്ലിന്റെ കരട് പകര്‍പ്പുകള്‍ ആദ്യമായി നല്‍കിയത്. 
ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി ഓരോ സംസ്ഥാനത്തെയും മണ്ഡലങ്ങളുടെ അതിര്‍ത്തികളും സീറ്റുകളുടെ എണ്ണവും പുനര്‍നിർണയിക്കുന്ന പ്രക്രിയയാണിത്. 
ഭരണഘടനയുടെ 82ാം അനുച്ഛേദം അനുസരിച്ച്, ഓരോ സെന്‍സസിനും ശേഷം ഇത് ചെയ്യേണ്ടതുണ്ട്. നിലവിലെ ലോക്‌സഭാ സീറ്റുകളുടെ ഘടന 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്. 
നാളെ തുടങ്ങി മൂന്ന് ദിവസത്തേക്ക് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 2023ലെ നിയമത്തില്‍ ഭേദഗതികള്‍ വരുത്താനും സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. 2027ലെ സെന്‍സസ് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെ, ഇപ്പോള്‍ തന്നെ പുനര്‍നിര്‍ണയം നടത്തി വനിതാ സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  7 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  7 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  7 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  7 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  7 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  7 days ago