HOME
DETAILS

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

  
Web Desk
April 15, 2026 | 12:48 PM

eft leaders skipped the opposition meeting called by congress on delimitation

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ഇടത് ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് സി.പി.ഐ, സിപിഎം ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടത് മുന്നണിക്കെതിരെ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് ഇടതുനേതാക്കള്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി നിലമറന്ന് പെരുമാറിയെന്നും, സിപിഎം, ബിജെപിയുടെ ബി ടീം ആണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ അതിര് കടന്നെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. 

സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും യോഗത്തിനെത്തിയില്ല. പകരം പ്രതിനിധികളെ അയച്ചെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനായി നീലോത്പല്‍ ബസുവും, സിപി ഐ പ്രതിനിധിയായി ആനി രാജയുമാണ് യോഗത്തിലെത്തിയത്.

അതേസമയം മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുണ്ട്. നീക്കം നിയമവിരുദ്ധമെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. പാര്‍ലമെന്റ് ഘടനയില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളം, തമിഴ്നാട് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ട്രാറ്റജി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ ശക്തമായ നിലപാടാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താന്‍ ഡിഎംകെ ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ വരാനിരിക്കുന്ന പുനര്‍നിര്‍ണയ ഭേദഗതി ബില്‍ തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകര്‍ക്കുമെന്നാണ് ഡിഎംകെ വിലയിരുത്തിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  10 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  10 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  10 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  10 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  10 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  10 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  10 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  10 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  10 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  10 days ago