HOME
DETAILS

മണ്ഡല പുനര്‍നിര്‍ണയം: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു

  
Web Desk
April 15, 2026 | 11:59 AM

ndia alliance to meet ahead of parliament session over delimitation issue

ന്യൂഡല്‍ഹി: മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കളായ ആനി രാജ, കപില്‍ സിബല്‍, സഞ്ജയ് രാവത്, സുപ്രിയ സുലെ, കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ യോഗത്തിനെത്തിയതായാണ് റിപ്പോര്‍ട്ട്. യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗവും ചേര്‍ന്നിരുന്നു. 

മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുണ്ട്. നീക്കം നിയമവിരുദ്ധമെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. പാര്‍ലമെന്റ് ഘടനയില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളം, തമിഴ്നാട് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ട്രാറ്റജി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ ശക്തമായ നിലപാടാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താന്‍ ഡിഎംകെ ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ വരാനിരിക്കുന്ന പുനര്‍നിര്‍ണയ ഭേദഗതി ബില്‍ തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകര്‍ക്കുമെന്നാണ് ഡിഎംകെ വിലയിരുത്തിയിട്ടുള്ളത്. 

india alliance leaders are set to meet ahead of the parliament session to discuss concerns and strategy regarding the delimitation process



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ട്രംപ് പോത്തി'നെ ബക്രീദിന് ബലി നല്‍കും; 'കമാൻഡർ-ഇൻ-ബീഫ്' ആരാധകര്‍ നിരാശയില്‍

International
  •  8 days ago
No Image

കണ്ണീരണിഞ്ഞ് ആഫ്രിക്കൻ കരുത്തർ; ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി എബോള ഭീതിയും യുഎസ് നിയന്ത്രണങ്ങളും

Cricket
  •  8 days ago
No Image

കോഴിക്കോട് കാർ തീപിടിത്തം: ഗർഭിണിക്ക് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മരിച്ചു

Kerala
  •  8 days ago
No Image

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; നിരവധി ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

latest
  •  8 days ago
No Image

പുടിൻ പെട്ടാശാനേ! യുക്രൈനിൽ റഷ്യ കുടുങ്ങി; യുദ്ധം കൈവിടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

International
  •  8 days ago
No Image

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ലേക്ക് മാറ്റി; മന്ത്രി എൻ. ഷംസുദീൻ ഫലപ്രഖ്യാപനം നടത്തും

Kerala
  •  8 days ago
No Image

'ദി ലാസ്റ്റ് ഡാൻസ്', ചരിത്രം കുറിക്കാൻ ഒറ്റ ഗോൾ! ലോക റെക്കോർഡിന്റെ അരികിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  8 days ago
No Image

ഉദുമയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് ഗുരുതര പരുക്ക്

Kerala
  •  8 days ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ചെറുവള്ളം തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി കടലില്‍ വീണു

Kerala
  •  8 days ago
No Image

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala
  •  8 days ago