HOME
DETAILS

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

  
Web Desk
April 16, 2026 | 3:00 AM

Newborn baby found abandoned in Kozhikode church premises mother in custody

കോഴിക്കോട്: പള്ളിമുറ്റത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കൊഴിഞ്ഞമ്പാറ സ്വദേശിനി ഫ്രാങ്കോയെ ആണ് ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കോൺവെന്റ് റോഡിലെ മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ഇന്നലെ സന്ധ്യയോടെയാണ് സംഭവം നടന്നത്.

തീർത്ഥാടനത്തിനായി കോഴിക്കോട്ടെത്തിയ യുവതി പള്ളി വരാന്തയിൽ വെച്ച് പ്രസവിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സന്ധ്യയോടെ പള്ളി ജീവനക്കാരാണ് ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം ആദ്യം കണ്ടത്. ഉടൻതന്നെ വൈദികരെ വിവരം അറിയിക്കുകയും തുടർന്ന് ടൗൺ പൊലിസ് സ്ഥലത്തെത്തുകയുമായിരുന്നു.

പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ സാന്നിധ്യം വ്യക്തമായത്. പള്ളി ജീവനക്കാരുടെ മൊഴിപ്രകാരം സംഭവസമയത്ത് പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് പള്ളിയുടെ സമീപത്തുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതിയെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. യുവതി പ്രസവിച്ചത് മരിച്ച കുഞ്ഞിനെയാണോ അതോ പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.

കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് ടൗൺ പൊലിസ് അറിയിച്ചു. സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

 

A newborn baby's body was found abandoned on the premises of the Mother of God Cathedral in Kozhikode. Following a CCTV investigation, the police took a woman from Palakkad into custody. The woman, who was on a pilgrimage, reportedly gave birth prematurely at the church and left the infant behind. Authorities are currently conducting a post-mortem to determine if the baby was stillborn or killed after birth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  3 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  3 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  3 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  4 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  4 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  4 days ago