HOME
DETAILS

ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

  
April 16, 2026 | 10:37 AM

higher secondary result declaration postponed school praveshanolsavam on june 1

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. നേരത്തെ മേയ് 22-ന് ഫലം വരുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പുതുക്കിയ നിശ്ചയപ്രകാരം മേയ് 25-ന് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും.

പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം മേയ് 2 മുതൽ ആരംഭിക്കും. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും നടത്താൻ പാടില്ലെന്ന് മന്ത്രി കർശന നിർദേശം നൽകി.

മഴക്കാലത്തിന് മുൻപായി സ്‌കൂൾ മെയ്ന്റനൻസ് ജോലികൾ മേയ് 30-നകം പൂർത്തിയാക്കണം. ഈ വർഷം അഞ്ചാം ക്ലാസ് മുതൽ 'പഠന പിന്തുണ' പരിപാടി നടപ്പിലാക്കും. 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് രണ്ടാഴ്ചത്തെ പ്രത്യേക ക്ലാസുകൾ നൽകിയ ശേഷം പരീക്ഷ നടത്തും.

എസ്.എസ്.എൽ.സി ഫലം മേയ് മൂന്നാം വാരം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിച്ച സാഹചര്യത്തിൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം അല്പം വൈകും. മേയ് മൂന്നാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് നിലവിലെ തീരുമാനം. ഇത്തവണ 4,17,497 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

യു.എ.ഇയിലെ പരീക്ഷകൾ റദ്ദാക്കി

പ്രതികൂല സാഹചര്യങ്ങൾ മൂലം ദുബൈയിലെ 633 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാത്തതിനാൽ യു.എ.ഇയിലെ പരീക്ഷകൾ റദ്ദാക്കി. ഇവർക്ക് മോഡൽ പരീക്ഷയുടെ മാർക്കും ഗ്രേസ് മാർക്കും മാനദണ്ഡമാക്കി ഫലം നൽകും.

കടുത്ത ചൂട് കണക്കിലെടുത്ത് അവധിക്കാലത്ത് സ്കൂളുകളിൽ ട്യൂഷനോ പ്രത്യേക ക്ലാസുകളോ നടത്തുന്നത് അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ ജോലി ചെയ്യുന്നത് തൊഴിൽ വകുപ്പ് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിൽ എത്തിച്ച് ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല.

അതേസമയം വിദ്യാർഥികളുടെ ഫലം സിബിഎസ്ഇ തടഞ്ഞുവെച്ച സംഭവത്തിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതി നൽകിയാൽ കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

The Kerala Education Department has rescheduled the Higher Secondary exam results to May 25. Education Minister V. Sivankutty announced that school reopening (Praveshanolsavam) will take place on June 1, with admissions starting May 2.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ആരെയും ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല: യുഎഇ

uae
  •  12 days ago
No Image

കോടതി ഉത്തരവിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന മലയിടം തുരുത്ത് 

Kerala
  •  12 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം; എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി 

Kerala
  •  12 days ago
No Image

'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

National
  •  12 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് വില 550 ദിർഹത്തോട് അടുക്കുന്നു

uae
  •  12 days ago
No Image

വിനോദ സഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈൻ പൊട്ടി വീണ് അപകടം; 16 വയസുകാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  12 days ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  12 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  12 days ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  12 days ago