HOME
DETAILS

'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്‌സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്

  
April 16, 2026 | 10:46 AM

religious-based reservation is unconstitutional amit shah and akhilesh yadav clash in lok sabha over womens quota

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എസ്.പി നേതാവ് അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ തർക്കം. മുസ്‌ലിം സ്ത്രീകൾക്കും ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണത്തിനുള്ളിൽ പ്രത്യേക സംവരണം നൽകണമെന്ന അഖിലേഷിന്റെ ആവശ്യത്തെ അമിത് ഷാ ശക്തമായി എതിർത്തു.

അമിത് ഷായുടെ നിലപാട് ഇങ്ങനെയായിരുന്നു നമ്മുടെ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നില്ലെന്നും അത്തരം നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും അമിത് ഷാ വാദിച്ചു.മുസ്‌ലിം സ്ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതിൽ നിന്ന് എസ്.പിയെ ആരും തടയുന്നില്ല.നിയമപരമായ സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നുമായിരുന്നു അമിത്ഷായുടെ വാദം.

അഖിലേഷ് യാദവ് വിമർശനം ഇങ്ങനെയായിരുന്നു, രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗമായ മുസ്‌ലിം സ്ത്രീകൾക്ക് എന്തുകൊണ്ടാണ് അർഹമായ പരിഗണന നൽകാത്തതെന്ന് അഖിലേഷ് ചോദിച്ചു.ജാതി സെൻസസ് നടത്താതെ മണ്ഡല പുനർനിർണ്ണയത്തിലേക്ക് കടക്കുന്നത് തീർത്തും ദുരൂഹമാണ്.പിന്നാക്ക വിഭാഗങ്ങളെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം അഖിലേഷ് വിമർശിച്ചു.

സെൻസസും മണ്ഡല പുനർനിർണ്ണയവും: പ്രധാന വിവരങ്ങൾ

ലോക്‌സഭയിൽ അവതരിപ്പിച്ച ഭരണഘടനാ (131-ാം ഭേദഗതി) ബിൽ 2026, മണ്ഡല പുനർനിർണ്ണയ ബിൽ 2026 എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണങ്ങൾ ഇവയാണ്.

ജാതി സെൻസസ് നടപടികൾ ആരംഭിച്ചുവെന്നും ഇതിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തുമെന്നും,സെൻസസ് നടപടികൾ 2027-ഓടെ പൂർത്തിയാകുമെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.ലോക്‌സഭാ സീറ്റുകൾ നിലവിലെ 543-ൽ നിന്ന് 850 വരെയായി വർധിപ്പിച്ചേക്കുമെന്നും,ഇതിലൂടെ 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക

മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുമ്പോൾ ജനസംഖ്യാടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും കാര്യക്ഷമമായി നടപ്പിലാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് പ്രധാന വിമർശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  12 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  12 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  12 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  12 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  12 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  12 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  12 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  12 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  12 days ago