HOME
DETAILS

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

  
Web Desk
April 16, 2026 | 4:12 PM

ipl 2026 quinton de kocks unbeaten century and naman dhirs fifty power mumbai indians to 195 against pbks

മുംബൈ: വാങ്കഡെയിലെ ബാറ്റിംഗ് പറുദീസയിൽ റൺമഴ തീർത്ത് മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഓപ്പണർ ക്വിന്റൺ ഡി കോക്ക് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് (112*) കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 60 പന്തുകളിൽ നിന്ന് 8 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്.

നമാൻ ധീറിന്റെ കരുത്ത്; അർഷ്ദീപിന്റെ ഇപാംക്ട്

മധ്യനിരയിൽ നമാൻ ധീർ നൽകിയ മികച്ച പിന്തുണയാണ് മുംബൈയെ 190 കടത്തിയത്. 31 പന്തിൽ 50 റൺസ് നേടിയ നമാൻ ധീർ, ഡി കോക്കിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 134 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ മുംബൈ സ്കോർ 200 കടത്താനായില്ല.

പഞ്ചാബിനായി 4 ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് മിന്നും പ്രകടനം കാഴ്ചവെച്ചു.മാർക്കോ ജാൻസൻ, ശശാങ്ക് സിംഗ് എന്നിവർ പഞ്ചാബിനായി  ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രോഹിതിന്റെ അഭാവം; ശ്രേയസിന്റെ നായകത്വം

പരിക്കിനെത്തുടർന്ന് രോഹിത് ശർമ്മ ഇന്ന് മുംബൈ ടീമിൽ ഇടംപിടിച്ചില്ല. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. അതേസമയം, സീസണിൽ ഇതുവരെ തോൽവിയറിയാത്ത പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത് മുൻ മുംബൈ താരം ശ്രേയസ് അയ്യർ ആണ്. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇന്നതെ മത്സര വിജയം അത്യന്താപേക്ഷിതമാണ്.തോൽവി വഴങ്ങാതെ കുതിക്കാനാണ് ശ്രേയസ് അയ്യരുടെ പട മറുപടി ബാറ്റിനിറങ്ങുന്നത്.

പ്ലേയിംഗ് ഇലവൻ (Playing XI)

മുംബൈ ഇന്ത്യൻസ്: ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കൽട്ടൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (സി), ഷെർഫാൻ റൂഥർഫോർഡ്, നമാൻ ധീർ, മായങ്ക് റാവത്ത്, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.

പഞ്ചാബ് കിംഗ്സ്:

പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (സി), കൂപ്പർ കനോലി, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ, സേവ്യർ ബാർട്ട്‌ലെറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  13 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  13 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  13 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  13 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  13 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  13 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  13 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  13 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  13 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  13 days ago