HOME
DETAILS

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

  
April 18, 2026 | 2:42 AM

Aster Volunteers Expands Mobile Medical Network to 76 Units

ദുബൈ: സാധാരണക്കാര്‍ക്ക് പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ സി.എസ്.ആര്‍ വിഭാഗമായ 'ആസ്റ്റര്‍ വളണ്ടിയേഴ്‌സ്' മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് (എം.എം.യു) ശൃംഖല വിപുലീകരിച്ചു. അഞ്ച് എം.എം.യു കൂടി നിരത്തിലിറക്കിയതോടെ ആഗോള യൂനിറ്റുകളുടെ എണ്ണം 76 ആയി. ഇന്ത്യയില്‍ 54 യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാണ്.

റാഞ്ചി, കാണ്‍പൂര്‍, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നീ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ചേരിപ്രദേശങ്ങള്‍, തെരുവോരങ്ങള്‍, ഭവനരഹിതര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പുതിയ യൂണിറ്റുകള്‍ സേവനം നടത്തുക. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പുതിയ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്റെ ധനസഹായത്തോടെ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് (തണല്‍), മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആസ്റ്ററുമായുള്ള പങ്കാളിത്തം വലിയൊരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ചടങ്ങില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് ട്രസ്റ്റി അബ്ദുല്‍ നാസര്‍, മലബാര്‍ ഗ്രൂപ്പ് റീജ്യണല്‍ ഹെഡ് ഫില്‍സര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. 2017-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആസ്റ്റര്‍ വോളന്റിയേഴ്‌സ് 22 രാജ്യങ്ങളിലായി 80 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ആരോഗ്യസേവനങ്ങള്‍ എത്തിച്ചത്.

Summary : Aster Volunteers, the CSR arm of Aster DM Healthcare, has expanded its Mobile Medical Unit (MMU) network by introducing five new vehicles. This addition brings their total global fleet to 76 units, with 54 currently operational across India, aiming to deliver primary healthcare directly to the doorsteps of underprivileged communities.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  21 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  21 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  21 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  21 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  21 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  21 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  21 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  21 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  21 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  21 days ago