HOME
DETAILS

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 മരണം

  
Web Desk
April 19, 2026 | 11:55 AM

Huge explosion at fireworks factory in Virudhunagar 18 dead

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ ക്രാക്കർ ഫാക്ടറിയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്.

ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഫോടനം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.

സാത്തൂർ, വിരുദുനഗർ, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതം പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ അനുഭവപ്പെട്ടു. ഭൂചലനത്തിന് സമാനമായ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നതായി പ്രാദേശികമാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസ്ഥലത്ത് ജില്ലാ എസ്.പി ശ്രീനാഥ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.

 

A massive explosion at the Vanaja Cracker Factory in Virudhunagar, Tamil Nadu, has claimed the lives of 18 workers. The incident occurred at a licensed facility in Kattanarpatti while over 30 laborers were on duty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

Kerala
  •  5 days ago
No Image

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

National
  •  5 days ago
No Image

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളായ ഉദ്യോ​ഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  5 days ago
No Image

എ.ഡി.എം. നവീൻ ബാബുവിന്റെ മരണം: പമ്പിന് പിന്നിൽ 'അദൃശ്യ കൈകൾ'? ദുരൂഹത കൂട്ടി പങ്കാളിത്തക്കരാർ രേഖ മുക്കിയതായി സൂചന

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

Kerala
  •  5 days ago
No Image

യു.എ.ഇ വിപണിയിൽ നിന്ന് രണ്ട് കീടനാശിനികൾ പിൻവലിക്കാൻ ഉത്തരവ്

uae
  •  5 days ago
No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  5 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  5 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  5 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  5 days ago