HOME
DETAILS

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

  
Web Desk
April 19, 2026 | 6:24 PM

bjp goons attack journalist in thiruvananthapuram

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരും, നാട്ടുകാരും തമ്മിലുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം. സംഘർഷത്തിന് പിന്നാലെ ബിജെപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ ആക്രോശിക്കുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വനിത മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. 

മാധ്യമ പ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിജെപി പ്രവർത്തകർ ആക്രോശിക്കുകയായിരുന്നു. നേരത്തെയുണ്ടായ കൂട്ടത്തല്ലിൽ നാട്ടുകാരുടെ ഭാ​ഗം റിപ്പോർട്ട് ചെയ്യുമ്പോഴാണ് മാധ്യമ പ്രവർത്തകരെ ബിജെപി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. 

ഇന്ന് രാത്രിയോടെയാണ് നെട്ടയം മലമുകളിൽ ബിജെപി പ്രവർത്തകരും, നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലുണ്ടായത്. പ്രദേശത്ത് രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘർഷം ബിജെപി ഇടപെട്ട് വഷളാക്കിയെന്നാണ് ആരോപണം. നാട്ടുകാരനായ യുവാവ് ബിജെപി പ്രവർത്തകയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ നാട്ടുകാർ ഇത് തള്ളുന്നു. കള്ളപരാതി കൊടുത്ത് സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ പടയെ വിറപ്പിച്ച് കൗമാരക്കാരൻ! 'മാൻ ഓഫ് ദി മാച്ച്' വിനിക്ക്, പക്ഷേ മൈതാനം ഭരിച്ച് അത്ഭുത ബാലൻ അയ്യൂബ് ബൗഡി

Football
  •  6 days ago
No Image

പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറില്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്ത് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍, പട്‌ന ഐജിക്ക് പരിക്ക്

Kerala
  •  6 days ago
No Image

മക്ഗിന്നിന്റെ ഒറ്റ ഗോളിൽ 36 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോകകപ്പിൽ ഹെയ്തിയെ വീഴ്ത്തി സ്കോട്ട്‌ലൻഡ് ഒന്നാമത്

Football
  •  6 days ago
No Image

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

Kerala
  •  6 days ago
No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  6 days ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  6 days ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  6 days ago
No Image

ജാതി ചിന്തകള്‍ മനസ്സില്‍നിന്ന് തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മദ്രാസ് ഹൈക്കോടതി

Kerala
  •  6 days ago
No Image

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച് രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ മഴ മുന്നറിയിപ്പില്ല

Kerala
  •  6 days ago