HOME
DETAILS

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

  
അശ്റഫ് കൊണ്ടോട്ടി
June 14, 2026 | 3:35 AM

no seats in malabar for plus one and free travel

മലപ്പുറം:പ്ലസ് വൺ ആദ്യഅലോട്ട്‌മെന്റും കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയും നാളെയുണ്ടാകുമെന്നിരിക്കെ മലബാറിൽ പഠിക്കാനായാലും ബയസ് യാത്രക്കായാലും സീറ്റില്ല. തെക്കൻ ജില്ലകളെ അപേക്ഷിച്ച് ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളും സൗജന്യയാത്രക്ക് കെ.എസ്.ആർ.ടി.സി ബസുകളുമില്ലാത്തതാണ് മലബാറിന് തിരിച്ചടിയാകുന്നത്.
   
പ്ലസ് വൺ ഏകജാലകം വഴിയുള്ള അപേക്ഷകളിലെ ആദ്യ അലോട്ട്‌മെന്റിനായി മലബാറിൽ കാത്തിരിക്കുന്നത് 2,43,183 വിദ്യാർഥികളാണ്. തിങ്കളാഴ്ച ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. എന്നാൽ മലബാർ ജില്ലകളിൽ ആകെ 1,97,144 സീറ്റുകൾ മാത്രമാണ് ഏക ജാലകം വഴി അവസരം ലഭിക്കുക. കഴിഞ്ഞ 10ന് പ്രസിദ്ധീകരിച്ച ട്രയൽ അലോട്ട്‌മെന്റിൽ മലബാറിൽ  ഉൾപ്പെട്ടത് 1,24,948 വിദ്യാർഥികൾ മാത്രമാണ്.

ആദ്യ അലോട്ട്‌മെന്റിലും ഇത് തന്നെയായിരിക്കും സ്ഥിതി. ആഗ്രഹിക്കുന്ന വിഷയങ്ങളിൽ തുടർ പഠനം നടത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ടാവില്ല. മലപ്പുറത്തുനിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്. 82, 678 പേര്. പാലക്കാട് 44,117, കോഴിക്കോട് 46,979, വയനാട് 11,790, കണ്ണൂർ 37,188, കാസർകോട്ട് 20,431അപേക്ഷകളും. 

സ്ത്രീകൾക്ക് സൗജന്യയാത്രയും നാളെ മുതലാണ് ആരംഭിക്കുന്നത്.  കൂടുതൽ ആശ്രയിക്കുന്നത് മലബാറിലാണെങ്കിലും നിരത്തുകളിലെ ബസുകളിൽ 3125 എണ്ണത്തിൽ 881മാത്രമാണ് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ സർവിസിനുണ്ടാവുക. ശേഷിക്കുന്ന 2224 ബസുകളുടെ പ്രയോജനവും തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിലാണ് ലഭിക്കുക.
   
41,12,920 ജനസംഖ്യയുള്ള മലപ്പുറത്ത് സൗജന്യയാത്ര ലഭിക്കുന്നത് 98 ബസുകൾ മാത്രമാണ്. എന്നാൽ 26,35,375 ജനസംഖ്യയുള്ള കൊല്ലം ജില്ലയിൽ മാത്രം നിരത്തിലിറങ്ങുന്നത് 415 ബസുകളാണ്.  തിരുവനന്തപുരത്ത് 687 ബസുകൾ ഓടുമ്പോൾ  പാലക്കാട് ജില്ലയിൽ സർവിസ് നടത്താൻ 122 ബസുകൾ മാത്രമാണ്.

കോഴിക്കോട് ജില്ലയിൽ 156 ബസുകളിലാണ് സൗജന്യയാത്ര ലഭിക്കുക. എന്നാൽ ആലപ്പുഴയിൽ റോഡിലിറങ്ങുന്നത് 227 ബസുകളാണ്. ട്രെയിൻ ഗതാഗതം പോലുമില്ലാത്ത വയനാട് ജില്ലയിൽ 172 ബസുകളുമാണുള്ളത്. കണ്ണൂർ-205, കാസർകോട്-128 ബസുകളിലുമാണ് സ്ത്രീകൾക്ക് സൗജന്യയാത്ര ലഭിക്കുക. 

 

The headline highlights two major crises currently faced by students in the Malabar region (northern Kerala): a severe shortage of Plus One (Class 11) school seats and issues regarding free or subsidized student travel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  5 hours ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  5 hours ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  5 hours ago
No Image

ജാതി ചിന്തകള്‍ മനസ്സില്‍നിന്ന് തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മദ്രാസ് ഹൈക്കോടതി

Kerala
  •  5 hours ago
No Image

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച് രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ മഴ മുന്നറിയിപ്പില്ല

Kerala
  •  5 hours ago
No Image

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിൽ അപകടം; ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു

Kerala
  •  6 hours ago
No Image

ഇറാൻ - യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന് സൂചന

International
  •  6 hours ago
No Image

മലയാളി ഫുട്ബോൾ പ്രേമികൾക്ക് നിരാശ; ലോകകപ്പിൽ തഹ്‌സിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം

International
  •  6 hours ago
No Image

നിപ പ്രതിരോധം: ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട്; കലക്ട്രേറ്റിൽ അടിയന്തര യോഗം

Kerala
  •  6 hours ago