HOME
DETAILS

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച് രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു

  
Web Desk
June 14, 2026 | 2:51 AM

iron box left on fire guts two rooms of house completely

ഏറ്റുമാനൂർ: ഉപയോഗത്തിന് ശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നതിന് പിന്നാലെ വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു. അതിരമ്പുഴ പഞ്ചായത്തിലെ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ് മാത്യുവിന്റെ വീടാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു അപകടം.

തുടർച്ചയായി പ്രവർത്തിച്ചതിനെ തുടർന്ന് തേപ്പുപെട്ടി അമിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഒൻപത് മണിയോടെ വീട്ടിൽനിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. കോട്ടയത്തുനിന്നും എത്തിയ അഗ്നിരക്ഷാസേന ഏറെ പ്രയത്നിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

വീടിനുള്ളിൽ കനത്ത പുക നിറഞ്ഞത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് ജീവനക്കാർ സാഹസികമായി അകത്തു കടന്നാണ് തീ അണച്ചത്.

അപകടത്തിൽ മുറിയിലുണ്ടായിരുന്ന രണ്ട് കട്ടിലുകൾ, മെത്തകൾ, വസ്ത്രങ്ങൾ എന്നിവ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. കോട്ടയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, അരുൺ, അനീഷ് ജി. നായർ, ഷഫീക്, ഹോം ഗാർഡ് ദിലീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

 

a fire broke out in a house after an electric iron box was accidentally left turned on. the blaze quickly spread, completely destroying two rooms and the belongings inside. fortunately, no casualties were reported as the occupants managed to escape in time. local fire force personnel arrived at the scene to extinguish the flames and prevent further damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago
No Image

യുഎഇയിൽ നാളെ മുതൽ ഉച്ചസമയ ജോലി നിരോധനം; നിയമം ലംഘിച്ചാൽ കടുത്ത നടപടി, നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മന്ത്രാലയം

uae
  •  3 hours ago
No Image

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

10 കിലോ സ്വർണ്ണം, വില 5 മില്യൺ ദിർഹം: ലോകത്തിലെ ഏറ്റവും വിലയേറിയ സ്വർണ്ണ വസ്ത്രം ഷാർജയിൽ; കാണാൻ വൻ ജനത്തിരക്ക്

uae
  •  3 hours ago
No Image

വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം; മലപ്പുറത്ത് ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു, സംസ്ഥാനത്ത് രോഗബാധിതര്‍ 135

Kerala
  •  3 hours ago
No Image

എഫ്.ബി.ഐ ഡ്രോണുകളുടെ കോഡുകൾ ഇറാൻ അനുകൂല ഗ്രൂപ്പ് ചോർത്തി; ഹാക്ക് ചെയ്തത് ഫിഫ ലോകകപ്പിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾ

International
  •  3 hours ago
No Image

അരുണാചൽ പ്രദേശിൽ നിയമപരമായ രേഖകളില്ലെന്ന് ആരോപിച്ച് ജുമാ മസ്ജിദ് ഉൾപ്പെടെ 15 പള്ളികൾ അധികൃതർ അടച്ചുപൂട്ടി; നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  3 hours ago
No Image

കുറ്റ്യാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ച 16കാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പാഠപുസ്തക വിതരണത്തിൽ വീഴ്ച: ആറാംക്ലാസുകാരിയുടെ പരാതിയിൽ അധ്യാപികയ്ക്ക് സ്ഥലംമാറ്റം 

Kerala
  •  4 hours ago
No Image

ബ്രസീലിയൻ പടയെ വിറപ്പിച്ച് കൗമാരക്കാരൻ! 'മാൻ ഓഫ് ദി മാച്ച്' വിനിക്ക്, പക്ഷേ മൈതാനം ഭരിച്ച് അത്ഭുത ബാലൻ അയ്യൂബ് ബൗഡി

Football
  •  4 hours ago