HOME
DETAILS

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം; പണവും മൊബൈൽ ഫോണുകളും കവർന്നതായി പരാതി

  
Web Desk
April 20, 2026 | 6:39 AM

malayali students assaulted in bengaluru robbery mobile phones and cash looted

ബെംഗളൂരു: മലയാളി വിദ്യാർഥികൾക്ക് നേരെ അക്രമി സംഘത്തിന്റെ വിളയാട്ടം. കൊണനകുണ്ടെ പാവമ്മ നഗറിലെ വാടകവീട്ടിൽ താമസിക്കുന്ന മൂന്ന് മലയാളി വിദ്യാർഥികളെയാണ് ആറംഗ സംഘം ആയുധങ്ങളുമായെത്തി ആക്രമിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം.

സ്വകാര്യ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. വീടിന്റെ മുൻവാതിൽ പൂട്ടിയ നിലയിലായിരുന്നെങ്കിലും, പ്രതികൾ പിൻവാതിൽ വഴി അതിക്രമിച്ചു കയറുകയായിരുന്നു. വിദ്യാർഥികളുടെ പക്കൽ നിന്നും മൂന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ പ്രതികൾ തട്ടിയെടുത്തതായും കവർച്ചയ്ക്ക് പിന്നാലെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ചതായും വിദ്യാർഥികൾ പറഞ്ഞു.

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർഥികൾക്ക് സാരമായ പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർ നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. "അക്രമികൾ തമിഴ് സംസാരിക്കുന്നവരായിരുന്നുവെന്നും പിൻവശത്തെ വാതിലിലൂടെയാണ് അകത്തുകടന്നതെന്നും പൊലിസ് സ്ഥിരീകരിച്ചു."

സംഭവത്തിൽ കൊണനകുണ്ടെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം അയച്ച ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ചും, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.

 

A six-member gang attacked and robbed three Malayali hotel management students at their rented residence in Konanakunte, Bengaluru.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  a day ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  a day ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  a day ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  a day ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  a day ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  a day ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  a day ago