HOME
DETAILS

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

  
April 20, 2026 | 6:14 PM

Moral Policing at Shanghumugham Beach Two Arrested for Attacking Ayurveda Students

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ ശംഖുംമുഖം ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര പൊലിസ് ചമഞ്ഞ് ആക്രമണം. ഗവ. ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ്. വിദ്യാർഥികളായ അതിതോഷ് (21), പല്ലവി (21) എന്നിവരാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ബീമാപള്ളി സ്വദേശികളായ റയീസ് (31), ഹസൻ (26) എന്നിവരെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു.

അതിക്രമം പുലർച്ചെ അഞ്ചുമണിക്ക്

തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ശംഖുംമുഖം കൊട്ടാരത്തിന് സമീപത്തെ മണൽപ്പരപ്പിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി എട്ടരയോടെ ബിഹാറിൽ നിന്ന് വിമാനമിറങ്ങിയ പല്ലവിയും സഹപാഠിയായ അതിതോഷും പുലർച്ചെ ബീച്ചിലെത്തി വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് സ്ഥലത്തെത്തിയ പ്രതികൾ സദാചാര പൊലിസ് ചമഞ്ഞ് ഇവരെ വിരട്ടിയത്.

വിദ്യാർഥിനിയുടെ ബാഗ് തട്ടിപ്പറിച്ച പ്രതികൾ അത് തുറന്നുപരിശോധിച്ചു. ഇത് ചോദ്യം ചെയ്തതോടെ പല്ലവിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു.പെൺകുട്ടിയുടെ പാന്റ്‌സ് വലിച്ചൂരാൻ ശ്രമിച്ച പ്രതികൾ, ഇത് തടയാനെത്തിയ അതിതോഷിനെ ക്രൂരമായി മർദിച്ചു.

ഭയന്നോടിയ വിദ്യാർഥികൾ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടുകയായിരുന്നു. പട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ മാരായ ഓമനക്കുട്ടൻ, ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി പ്രതികളെ കൈയോടെ പിടികൂടി.

പ്രതികൾ റിമാൻഡിൽ

സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനും പ്രതികൾക്കെതിരെ വലിയതുറ പൊലിസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി എസ്.എച്ച്.ഒ അശോക് കുമാർ അറിയിച്ചു.

തിരുവനന്തപുരത്ത് വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും നേരെ സദാചാര ഗുണ്ടാ ആക്രമണങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  5 days ago
No Image

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

Kerala
  •  5 days ago
No Image

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

Kerala
  •  5 days ago
No Image

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

National
  •  5 days ago
No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  5 days ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  5 days ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  5 days ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  5 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  5 days ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  5 days ago

No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  6 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  6 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  6 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  6 days ago