HOME
DETAILS

തൃശൂർ മുണ്ടത്തിക്കോട് സ്‌ഫോടനം: പതിമൂന്ന് പേർ മരിച്ചതായി സ്ഥിരീകരണം; കൺട്രോൾ റൂം തുറന്നു

  
Web Desk
April 21, 2026 | 11:39 AM

thrissur mundathikkode explosion thirteen confirmed dead control room opened

തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ പതിമൂന്ന് മരണമെന്ന് സ്ഥിരീകരണം. പൊലിസ് കമ്മിഷണറും മെ‍ഡിക്കൽ കോളേ‍ജ് സൂപ്രണ്ടും ആണ് മരണം സ്ഥിരീകരിച്ചത്. 23 പേർക്ക് പരുക്കേറ്റു. ഇതിൽ അ‍ഞ്ചു പേരുടെ നില അതീവ​ഗുരുതരമാണ്. ഏഴ് പേരുടെ മൃതദേഹങ്ങളും അഞ്ച് പേരുടെ മൃതദേഹ ഭാ​ഗങ്ങളും കണ്ടെത്തി. 

അതീവ ​ഗുരുതരാവസ്ഥയിലായ രണ്ടു പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവിൽ പതിമൂന്ന് പേരാണ് ചികിത്സയിലുള്ളത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ അറിയാൻ തൃശൂർ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ: 8075011853. മജിസ്റ്റീരിയൽതല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ. പരുക്കേറ്റ എല്ലാവരും തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ഇന്ന് വൈകുന്നേരത്തോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കിലോമീറ്ററുകൾ അകലെ വരെ പ്രകമ്പനം സൃഷ്ടിച്ച വൻ സ്‌ഫോടനമാണ് നടന്നത്. പാടശേഖരത്തിന് നടുവിൽ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു നിർമാണശാല.

ആദ്യ സ്‌ഫോടനത്തിന് പിന്നാലെ നിരവധി തവണ തുടർ സ്‌ഫോടനങ്ങളുണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. വയലിന് നടുവിലായതിനാലും ഇടുങ്ങിയ വഴികളായതിനാലും ഫയർഫോഴ്‌സ് യൂണിറ്റുകൾക്ക് സംഭവസ്ഥലത്തേക്ക് എത്തുന്നതിന് തടസ്സമുണ്ടായി. ഒടുവിൽ സമീപത്തെ മതിൽ തകർത്താണ് അഗ്നിശമന സേന അകത്തേക്ക് പ്രവേശിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. ഭൂമികുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്ന് പരിസരവാസികൾ ഭീതിയോടെ ഓർക്കുന്നു.

"പരുക്കേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്," എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ കൂടുതൽ സജ്ജീകരണങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അപകടസമയത്ത് ഏകദേശം 40 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് റിപ്പോർട്ട്. തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനാൽ കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലിസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

 

A massive explosion rocked a firework manufacturing unit at Mundathikkode in Thrissur, claiming the lives of six people and leaving many others seriously injured. The facility was producing pyrotechnics for the Thiruvambady section of the upcoming Thrissur Pooram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം ഇനി 15 ദിവസത്തിലൊരിക്കൽ; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി നേപ്പാൾ സർക്കാർ

International
  •  44 minutes ago
No Image

‘എംപിമാരെ അപമാനിച്ചു’ എന്ന് പരാതി; പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

National
  •  an hour ago
No Image

'തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഭീകരമായ തീഗോളം, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു'; നടുക്കം മാറാതെ തൃശ്ശൂർ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി

Kerala
  •  an hour ago
No Image

ഭവന മന്ത്രാലയത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ബഹ്റൈനിലെ കരാർ നടപടികൾ സ്മാർട്ടായി വീട്ടിലിരുന്ന് പൂർത്തിയാക്കാം

uae
  •  an hour ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പേരിൽ വ്യാജ ജോലി വാഗ്ദാനം: ജാഗ്രത വേണമെന്ന് പ്രിൻസിപ്പൽ

Kerala
  •  an hour ago
No Image

മെഡിസെപ്; ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക ഈടാക്കുന്നത് നിർത്തണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala
  •  2 hours ago
No Image

വിദേശനയത്തിൽ വൻ മാറ്റത്തിനൊരുങ്ങി യുഎഇ; ഇറാനുമായുള്ള ബന്ധത്തിൽ ഇനി കടുത്ത നിലപാട്

uae
  •  2 hours ago
No Image

ഇത് അപൂർവ്വ നേട്ടം; മക്കല്ലം തുടക്കമിട്ട , ഗെയ്ല്‍ രണ്ട് വട്ടം തിരുത്തിക്കുറിച്ച റെക്കോർഡിൽ തിലകും

Cricket
  •  2 hours ago
No Image

യുഎഇയിൽ കടുത്ത ചൂട്: താപനില 40 ഡിഗ്രി കടന്നു; വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

uae
  •  3 hours ago
No Image

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്ന സംഭവം: റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

Kerala
  •  3 hours ago