HOME
DETAILS

'തനിനിറം പുറത്ത്';ഡല്‍ഹിയില്‍ വെളുത്തിട്ട്, തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇരുണ്ട നിറം, വസ്ത്രത്തിലും മാറ്റം; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

  
April 21, 2026 | 10:32 AM

modi-appearance-controversy-delhi-tamil-nadu-change-look-debate

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍മ്മത്തിലെ നിറമാറ്റത്തില്‍ വിവാദം. ഡല്‍ഹിയില്‍ വെളുത്ത നിറത്തോടു കൂടിയ മോദി തമിഴ്‌നാട്ടിലെ പരിപാടിക്കെത്തിയപ്പോള്‍ ചര്‍മ്മത്തിന് കൂടുതല്‍ കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറം തോന്നിച്ചുവെന്നും പ്രചാരണത്തിന്റെ ഭാഗമായി മോദി അറിഞ്ഞു ചെയ്ത മേക്കപ്പാണെന്നുമാണ് ഉയരുന്ന വിമര്‍ശനം. തമിഴ്‌നാട്ടിലെ പ്രചാരണത്തിനായി ഇരുണ്ട നിറം വരുത്തിയതാണെങ്കില്‍ അത് റേസിസമാണെന്നാണ് വിമര്‍ശനമുയരുന്നത്. 

ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ മോദി പങ്കെടുത്ത റാലിയുടെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചര്‍മനിറം പതിവിലും ഇരുണ്ടിരിക്കുന്നു എന്ന് വിമര്‍ശനമുയര്‍ന്നത്. ഇതിനെ 'തമിഴ്‌നാട് മേക്കോവര്‍' എന്നാണ് ചിലര്‍ വിളിച്ചിരിക്കുന്നത്.

വെയിലേറ്റതുകൊണ്ട് സംഭവിച്ചതാണെന്ന് മോദി അനുകൂലികള്‍ പറയുന്നുണ്ടെങ്കിലും അതല്ല ഗ്രാമീണ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി മനപൂര്‍വം ചെയ്തതാണെന്നാണ് സോഷ്യല്‍മീഡിയയില്‍ മറ്റുള്ളവരുടെ അഭിപ്രായം. '50 Shades of modi ji' എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. 

'മേക്കപ്പിലൂടെ നിറം മാറ്റുന്നത് ദ്രാവിഡ ജനതയെ അപമാനിക്കലാണെന്നും', 'ദക്ഷിണേന്ത്യക്കാരുടെ ഇരുണ്ട ചര്‍മത്തെ പരിഹസിക്കുകയാണെന്നും' വിമര്‍ശനമുയര്‍ന്നു. 

അതേസമയം, കഠിനമായ സൂര്യപ്രകാശം, ക്യാമറ എക്‌സ്‌പോഷര്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ആംഗിളുകള്‍, എഡിറ്റിങ് ഫില്‍റ്ററുകള്‍ എന്നിവ കാരണം നിറത്തില്‍ വ്യത്യാസം തോന്നുന്നതാണെന്നാണ് മറ്റുചിലര്‍ വാദിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ചര്‍മ്മത്തിലെ കളറില്‍ മാത്രമല്ല, പ്രധാനമന്ത്രിയുടെ വസ്ത്രത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മോദിയുടെ ഈ രണ്ട് ചിത്രങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. 

'സ്ഥലങ്ങള്‍ അനുസരിച്ച് വേഷം മാത്രമല്ല ചര്‍മ്മത്തിന്റെ നിറവും മാറി, മോദി മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ചു, സൗത്തിലെത്തുമ്പോള്‍ മോദി കറുക്കും, നോര്‍ത്തിലെത്തിയാല്‍ വെളുക്കും, മോദിയുടെ മാര്‍ക്കറ്റിങ് ടീം കൊള്ളാം.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്തായാലും കമന്റുകളായും മീമുകളായും വിഡിയോകളായും ഈ നിറംമാറ്റം സോഷ്യല്‍മീഡിയില്‍ തീപോലെ പടരുകയാണ്. 

 

A controversy has emerged over Prime Minister Narendra Modi’s appearance during different public events, with critics pointing out perceived changes in skin tone and attire between his Delhi and Tamil Nadu appearances. The issue has sparked political debate and discussions on public image and presentation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ

International
  •  2 hours ago
No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  2 hours ago
No Image

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത

International
  •  3 hours ago
No Image

'മീൻ കഴിക്കാൻ ബിജെപി സർക്കാർ അനുവദിക്കില്ലെന്ന് മമത, മീൻ കിട്ടാനില്ലെന്ന് മോദി'; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മീനാണ് താരം  

National
  •  4 hours ago
No Image

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രിംകോടതി പിന്‍വലിച്ചു

Kerala
  •  4 hours ago
No Image

ഗുരുവായൂരിലും സുരക്ഷാവീഴ്ച;സ്ട്രോങ് റൂം പരിസരത്തെ സി.സി.ടി.വി  പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു, പരാതി നല്‍കി യു.ഡി.എഫ്

Kerala
  •  4 hours ago
No Image

'സുരക്ഷിതമായി ഹോര്‍മുസ് കടക്കാന്‍ ക്രിപ്‌റ്റോ' ഇറാന്റെ പേരില്‍ ട്രാന്‍സിറ്റ് ഫീസ് ആവശ്യപ്പെട്ട് 'അജ്ഞാതര്‍' ; തട്ടിപ്പ് മുന്നറിയിപ്പുമായി ഗ്രീക്ക് അധികൃതര്‍ 

International
  •  5 hours ago
No Image

നിതിന്റെ കുടുംബം അഞ്ചരക്കണ്ടി കോളജിലെത്തി; മകനെ കൊന്നവരെ കാണേണ്ടെന്ന് അച്ഛൻ; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി 

Kerala
  •  5 hours ago
No Image

നിതിൻ രാജിന്റെ മരണം; 28ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ 

Kerala
  •  5 hours ago