HOME
DETAILS

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  
Web Desk
April 21, 2026 | 10:54 AM

thrissur fireworks unit blast three dead rescue operations underway

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് മരണം. മുണ്ടത്തിക്കോട് പ്രവർത്തിക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്.

പരുക്കേറ്റ നാൽപ്പതോളം തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും പൊട്ടിത്തെറികൾ നടക്കുന്നതിനാ‍ൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. സ്ഫോടനത്തിൽ അഞ്ച് വെടിക്കെട്ട് പുരകൾ കത്തിച്ചാമ്പലായി. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാ​ഗങ്ങൾ സമീപത്തെ വയലിലേക്ക് തെറിച്ച നിലയിലാണ്. അപകടം നടന്ന സമയത്ത് പ്രദേശത്ത് ശക്തമായ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു.

തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി സാമഗ്രികൾ തയ്യാറാക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു.

പ്രദേശത്ത് ഇപ്പോഴും പുക മൂടിക്കിടക്കുന്നതും ചെറിയ സ്ഫോടന ശബ്ദങ്ങൾ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അവശേഷിക്കുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനുള്ള നടപടികൾ ഫയർഫോഴ്സും പൊലിസും ചേർന്ന് നടത്തിവരികയാണ്.

പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലും പരിസരത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രധാന ആശുപത്രികൾക്കെല്ലാം സജ്ജമായിരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. പൊലിസും അഗ്നിശമന സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. പരുക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സ നൽകാൻ ആരോ​ഗ്യമന്ത്രി ഉത്തരവിട്ടു. 

 

A powerful explosion occurred at a fireworks manufacturing unit in Mundathikode, Thrissur, resulting in three deaths and injuring around 40 workers. The facility was preparing fireworks for the Thiruvambady wing of the upcoming Thrissur Pooram festival.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.കെയ്ക്ക് കനത്ത പ്രഹരം; ഇന്ത്യൻ നായകൻ പുറത്ത്, പതറി മഞ്ഞപ്പട

Cricket
  •  3 hours ago
No Image

തോക്കുചൂണ്ടി ക്യാപ്റ്റൻ തിരഞ്ഞെടുപ്പ്? കാനഡ ക്രിക്കറ്റിൽ ബിഷ്ണോയി ഗ്യാങ്ങിന്റെ കളി? ലോകകപ്പിൽ ഒത്തുകളി നടന്നതായി സൂചന; അന്വേഷണവുമായി ഐസിസി

Cricket
  •  3 hours ago
No Image

തൃശൂരിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം: നിരവധി പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  3 hours ago
No Image

'തനിനിറം പുറത്ത്';ഡല്‍ഹിയില്‍ വെളുത്തിട്ട്, തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇരുണ്ട നിറം, വസ്ത്രത്തിലും മാറ്റം; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

National
  •  3 hours ago
No Image

മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ

International
  •  4 hours ago
No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  4 hours ago
No Image

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത

International
  •  4 hours ago
No Image

'മീൻ കഴിക്കാൻ ബിജെപി സർക്കാർ അനുവദിക്കില്ലെന്ന് മമത, മീൻ കിട്ടാനില്ലെന്ന് മോദി'; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മീനാണ് താരം  

National
  •  5 hours ago
No Image

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രിംകോടതി പിന്‍വലിച്ചു

Kerala
  •  6 hours ago