HOME
DETAILS

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
April 21, 2026 | 9:50 AM

kerala-heatwave-palakkad-40-degree-yellow-alert-12-districts

തിരുവനന്തപുരം:ചൂടില്‍ ഉരുകിത്തളര്‍ന്ന് കേരളം. താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

പാലക്കാട് ജില്ലയില്‍ ഇന്നു മുതല്‍ ഏപ്രില്‍ 24 വരെ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാള്‍ മൂന്നുമുതല്‍ 4 ഡിഗ്രി വരെ കൂടുതലാണിത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Kerala is experiencing intense heat, with Palakkad recording temperatures of 40°C. The India Meteorological Department has issued a yellow alert in 12 districts, warning of rising temperatures and urging people to take precautions against heat-related illnesses.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  an hour ago
No Image

"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത

International
  •  2 hours ago
No Image

'മീൻ കഴിക്കാൻ ബിജെപി സർക്കാർ അനുവദിക്കില്ലെന്ന് മമത, മീൻ കിട്ടാനില്ലെന്ന് മോദി'; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മീനാണ് താരം  

National
  •  3 hours ago
No Image

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രിംകോടതി പിന്‍വലിച്ചു

Kerala
  •  3 hours ago
No Image

ഗുരുവായൂരിലും സുരക്ഷാവീഴ്ച;സ്ട്രോങ് റൂം പരിസരത്തെ സി.സി.ടി.വി  പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു, പരാതി നല്‍കി യു.ഡി.എഫ്

Kerala
  •  3 hours ago
No Image

'സുരക്ഷിതമായി ഹോര്‍മുസ് കടക്കാന്‍ ക്രിപ്‌റ്റോ' ഇറാന്റെ പേരില്‍ ട്രാന്‍സിറ്റ് ഫീസ് ആവശ്യപ്പെട്ട് 'അജ്ഞാതര്‍' ; തട്ടിപ്പ് മുന്നറിയിപ്പുമായി ഗ്രീക്ക് അധികൃതര്‍ 

International
  •  4 hours ago
No Image

നിതിന്റെ കുടുംബം അഞ്ചരക്കണ്ടി കോളജിലെത്തി; മകനെ കൊന്നവരെ കാണേണ്ടെന്ന് അച്ഛൻ; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി 

Kerala
  •  4 hours ago
No Image

നിതിൻ രാജിന്റെ മരണം; 28ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ 

Kerala
  •  4 hours ago
No Image

വെന്തുരുകുന്ന ചൂട്... വിപണിയില്‍ പഴങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു, വിലയും പൊള്ളുന്നു

Kerala
  •  4 hours ago
No Image

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിര്‍ദ്ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  5 hours ago