HOME
DETAILS

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്ന സംഭവം: റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

  
Web Desk
April 21, 2026 | 12:54 PM

kozhikode strong room incident collectors report cites serious lapse by returning officer chief electoral officer issues strict directives

കോഴിക്കോട്: വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികളും വോട്ടിങ് യന്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നിലനിൽക്കെ, കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്കൂളിലെ മുറി തുറന്ന സംഭവത്തിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിങ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ ചൂണ്ടിക്കാട്ടുന്നത്.

വിവാദത്തിന് പിന്നിൽ

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ മുറി തുറന്ന് അകത്തുകയറിയത്. എൻകോർ സോഫ്റ്റ്‌വേറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സ്ഥാനാർഥികളെയോ ഏജന്റുമാരെയോ കൃത്യമായി അറിയിക്കാതെയും അവരുടെ സാന്നിധ്യമില്ലാതെയും മുറി തുറന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

യു.ഡി.എഫ് പ്രതിഷേധം

സംഭവമറിഞ്ഞ് എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പേരാമ്പ്ര മണ്ഡലത്തിന്റെ മുറിയാണ് തുറന്നതെന്ന് അധികൃതർ പറയുമ്പോഴും സി.സി.ടി.വി ദൃശ്യങ്ങളിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ ഭാഗമാണ് കാണുന്നത്.

തുറന്നത് 'മെറ്റീരിയൽ റൂം' ആണെന്ന് പറയുന്നുണ്ടെങ്കിലും വാതിലിൽ 'സ്‌ട്രോങ് റൂം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരും പൊലിസും പത്ത് മിനിറ്റിലധികം മുറിക്കുള്ളിൽ ചെലവഴിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥികൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഇടപെടൽ

കോഴിക്കോട്ടെയും പാലക്കാട് നെന്മാറയിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ യു. ഖേൽക്കർ ഉത്തരവിട്ടു.

വോട്ടെണ്ണൽ ദിവസം വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കാൻ പാടില്ല. രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറികൾ പോലും തുറക്കരുത് എന്നും ഖേൽക്കർ വ്യക്തമാക്കി. കണക്കുകൾ അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ അത് വോട്ടെണ്ണലിന് ശേഷം മതിയെന്നും നിർദ്ദേശമുണ്ട്.

നെന്മാറയിൽ മെറ്റീരിയൽ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇ.വി.എം സൂക്ഷിച്ച മുറികളല്ല തുറക്കുന്നതെന്ന് കളക്ടർമാർ വിശദീകരിക്കുന്നുണ്ടെങ്കിലും, സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം നിർബന്ധമാണെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.

 

The Kozhikode District Collector has reported a serious lapse by the Returning Officer after an unauthorized entry into a room containing election materials at the JDT Islam School.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘എംപിമാരെ അപമാനിച്ചു’ എന്ന് പരാതി; പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

National
  •  2 hours ago
No Image

'തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഭീകരമായ തീഗോളം, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു'; നടുക്കം മാറാതെ തൃശ്ശൂർ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി

Kerala
  •  2 hours ago
No Image

ഭവന മന്ത്രാലയത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ബഹ്റൈനിലെ കരാർ നടപടികൾ സ്മാർട്ടായി വീട്ടിലിരുന്ന് പൂർത്തിയാക്കാം

bahrain
  •  3 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പേരിൽ വ്യാജ ജോലി വാഗ്ദാനം: ജാഗ്രത വേണമെന്ന് പ്രിൻസിപ്പൽ

Kerala
  •  3 hours ago
No Image

മെഡിസെപ്; ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക ഈടാക്കുന്നത് നിർത്തണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala
  •  3 hours ago
No Image

വിദേശനയത്തിൽ വൻ മാറ്റത്തിനൊരുങ്ങി യുഎഇ; ഇറാനുമായുള്ള ബന്ധത്തിൽ ഇനി കടുത്ത നിലപാട്

uae
  •  3 hours ago
No Image

ഇത് അപൂർവ്വ നേട്ടം; മക്കല്ലം തുടക്കമിട്ട , ഗെയ്ല്‍ രണ്ട് വട്ടം തിരുത്തിക്കുറിച്ച റെക്കോർഡിൽ തിലകും

Cricket
  •  3 hours ago
No Image

യുഎഇയിൽ കടുത്ത ചൂട്: താപനില 40 ഡിഗ്രി കടന്നു; വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

uae
  •  4 hours ago
No Image

വിവാഹഹാളിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; യുവാവിന്റെ താടിയെല്ല് സ്റ്റീൽ വളകൊണ്ട് അടിച്ചുതകർത്തു; നാല് പേർ പിടിയിൽ

crime
  •  4 hours ago
No Image

സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ അഞ്ചു വയസ്സുകാരൻ മുങ്ങി മരിച്ചു

Kerala
  •  4 hours ago

No Image

തൃശൂരിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം: നിരവധി പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  6 hours ago
No Image

'തനിനിറം പുറത്ത്';ഡല്‍ഹിയില്‍ വെളുത്തിട്ട്, തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇരുണ്ട നിറം, വസ്ത്രത്തിലും മാറ്റം; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

National
  •  6 hours ago
No Image

മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ

International
  •  7 hours ago
No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  7 hours ago