HOME
DETAILS

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

  
Web Desk
April 22, 2026 | 1:59 AM

mundathikkode tragedy thrissur pooram fireworks may be cancelled devaswoms await government decision

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യത്തിലും ഗൗരവമായ ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ.

വെടിക്കെട്ട് ഒഴിവാക്കണമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദ്ദേശമുണ്ടായാൽ ദേവസ്വങ്ങൾ അത് അംഗീകരിച്ചേക്കും. തിരുവമ്പാടി ദേവസ്വം ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായി ചർച്ചകൾ നടത്തും. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരുക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് നിലവിൽ ദേവസ്വം വൃത്തങ്ങൾ മുൻഗണന നൽകുന്നത്.

വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടമായ 13 പേരിൽ ആറ് പേരെ മാത്രമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാനാകാത്ത വിധം തകർന്ന നിലയിലാണ്.

"മരിച്ചവരുടെ വ്യക്തിത്വം ഉറപ്പുവരുത്തുന്നതിനായി ഡിഎൻഎ (DNA) പരിശോധന ഇന്ന് ആരംഭിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ വിദഗ്ധർ സാമ്പിളുകൾ ശേഖരിക്കാൻ എത്തും."

മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തും. നിലവിൽ 13 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മുണ്ടത്തിക്കോട് സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് തൃശ്ശൂർ നഗരവും പൂരപ്രേമികളും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് പൂരക്കമ്മിറ്റികൾ.

 

Following the tragic explosion at the Mundathikkode firework manufacturing unit that claimed 13 lives, the Thiruvanambadi and Paramekkavu Devaswoms are considering conducting the Thrissur Pooram without the traditional fireworks display.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  a day ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  a day ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  a day ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  a day ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  a day ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  a day ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a day ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a day ago