HOME
DETAILS

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

  
Web Desk
April 22, 2026 | 2:32 AM

kozhikode nasreena murder case cctv footage confirms suspect threw phones into well clearing mysteries

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ മാതൃസഹോദരിയുടെ മകൾ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് പ്രതിയായ അദ്‌നാൻ തന്നെയെന്ന് പൊലിസ്. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും ശബ്ദരേഖകളും പരിശോധിച്ചതിലൂടെയാണ് പൊലിസിന് ഈ നിർണ്ണായക തെളിവ് ലഭിച്ചത്.

കൊലപാതകത്തിന് ശേഷം അദ്‌നാൻ വീടിന്റെ അടുക്കളവാതിൽ വഴി പുറത്തിറങ്ങി ഫോണുകൾ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ് എന്ന് പൊലിസ് അറിയിച്ചു. അടുക്കളവാതിലിന്റെ താക്കോൽ വെക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്ന അദ്‌നാൻ, അത് ഉപയോഗിച്ച് വാതിൽ തുറക്കുന്ന ശബ്ദവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ കള്ളൻ കയറിയെന്ന സംശയത്തിൽ നസ്രീനയുടെ വല്യുമ്മ സഫിയ പെൺകുട്ടിയെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയം നസ്രീനയുടെ ഫോൺ അദ്‌നാന്റെ കൈവശമായിരുന്നു. പിന്നാലെ ഉമ്മ റംസീനയും വിളിച്ചതോടെ പരിഭ്രാന്തനായ അദ്‌നാൻ, ഫോണുകൾ കിണറ്റിലെറിഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുശേഷമാണ് അദ്‌നാൻ മറ്റൊരു മുറിയിൽ കയറി ജീവനൊടുക്കിയത്.

നേരത്തെ നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെടുത്തപ്പോൾ, തെളിവ് നശിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചോ എന്ന സംശയം പൊലിസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ സംശയങ്ങൾ അസ്ഥാനത്തായി. അദ്നാന് സ്വഭാവദൂഷ്യമുണ്ടായിരുന്നതായും മുൻപ് മർദ്ദനമേറ്റിരുന്നതായും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഏപ്രിൽ 14-നാണ് പത്താംക്ലാസുകാരിയായ നസ്രീനയെ അദ്‌നാൻ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു ക്രൂരകൃത്യം. തുടർന്ന് നസ്രീനയുടെ ബന്ധുവായ അദ്‌നാൻ മൂക്കിലും വായിലും സെല്ലോ ടേപ്പ് ചുറ്റി മറ്റൊരു മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

Police have confirmed that Adnan, the suspect in the murder of 10th-grade student Nasreena, was the one who threw their mobile phones into a well to destroy evidence. CCTV footage and audio recordings from the scene in East Muzhikkal show Adnan using a spare key to exit through the kitchen door and discarding the phones after receiving calls from Nasreena's mother and grandmother.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  a day ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  a day ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  a day ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a day ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a day ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a day ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a day ago