HOME
DETAILS

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

  
സുധീർ കെ. ചന്ദനത്തോപ്പ്
April 22, 2026 | 4:52 AM

from puttingal to today 400 accidents and a thousand lives lost in keralas recurring fireworks disasters

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൻ്റെ പത്താം വാർഷികത്തിൽ തൃശൂരിൽ മറ്റൊരു ദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷിയായിരിക്കുന്നു. പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടും അപകടങ്ങൾ തുടർക്കഥയാകുന്നത് നിയമ സംവിധാനങ്ങളിലെ പാളിച്ചകളിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.  ഇതുവരെയായി ചെറുതും വലുതുമായ നാനൂറോളം അപകടങ്ങളിൽ ആയിരത്തിലധികം പേർക്ക് കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും അപകടങ്ങളുടെയും അതിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണവും കൂടിവരുന്നതായാണ് കണക്കുകൾ.


 
ശബരിമല ദുരന്തം കഴിഞ്ഞ് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിൽ വെടിക്കെട്ട് ദുരന്തങ്ങൾക്ക് ഒരു പഞ്ഞവുമില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17നാണ് കൊല്ലം പുറ്റിങ്ങലിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. പുറ്റിങ്ങൽ ദുരന്തത്തിൽ എഴുനൂറിലേറെ പേർക്കു പരുക്കേറ്റു. പുറ്റിങ്ങൽ ദുരന്തത്തിനു മുമ്പ്  കേരളം കണ്ട് ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു ശബരിമല ദുരന്തം. 1952ലുണ്ടായ ദുരന്തത്തിൽ 68 പേരാണ് മരണപ്പെട്ടത്. 

കേരളത്തിലെ വെടിക്കെട്ട് ദുരന്തങ്ങൾ

1952:  ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68

1952:  തൃശൂർ പൂരത്തിന്റെ ചരിത്രത്തിലെ ആദ്യ വെടിക്കെട്ട് അപകടം.  മരണം 8

1978:  തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്

1984:  തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20

1987:  തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20

1987: തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27

1988:  തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10

1989:  തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12

1990:  കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26

1997:  ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്

1998:  പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി. മരണം 13

1999:  പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം 8

2006:  തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം 7

2013:  പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം 6

2016:  കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 114

2016: എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട്പുരയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 2 മരണം

2024:  കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ 6 പേർ മരിച്ചു

 

ten years have passed since the horrific puttingal temple tragedy, yet kerala remains trapped in a cycle of devastating fireworks accidents. statistics reveal a grim reality: in the last decade alone, nearly 400 accidents have occurred across the state, claiming more than 1,000 precious lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  21 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  21 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  21 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  21 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  21 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  21 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  22 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  22 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  22 days ago