HOME
DETAILS

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

  
April 22, 2026 | 1:15 PM

Inspection at fireworks storage units in Thrissur Collector issued instructions-newww

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാലത്തില്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വെടിക്കെട്ട് പുരകളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.സ്‌ഫോടനത്തെ തുടര്‍ന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കെഡാവര്‍ നായകളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് പാടത്ത് നിന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

പൂര്‍ണരൂപത്തിലുള്ള ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എട്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാലുപേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമാണ്.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് വ്യവസായി എം.എ യൂസഫലി.മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് സഹായം നല്‍കു. പരു ക്കേറ്റവര്‍ക്ക് 50,000 രൂപ സഹായം നല്‍കും. ജില്ലാ കലക്ടര്‍ മുഖേന തുക കൈമാറുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

നേരത്തെ, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സി.എം.ഡി.ആര്‍.എഫില്‍ നിന്നും 10 ലക്ഷവും എസ്.ഡി.ആര്‍.എഫില്‍ നിന്നും നാല് ലക്ഷം രൂപയും നല്‍കും. പരുക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.

പരുക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  3 hours ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  3 hours ago
No Image

'ഗെറ്റ് ഔട്ട് ഹിയർ... റോഡിലെ ഗുണ്ടായിസം വേണ്ട'; ബിജെപി മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് യുവതി; വീഡിയോ വൈറൽ

National
  •  3 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: ഫര്‍മാനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി വില്പന; കോഴിക്കോട്ട് യുവതിയടക്കം മൂന്ന് പേർ 108 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

crime
  •  3 hours ago
No Image

ദുബൈ വാടക വിപണിയിലേക്ക് 43,000 പുതിയ വീടുകൾ കൂടി; വാടക കുറഞ്ഞേക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ

uae
  •  3 hours ago
No Image

ചുട്ടുപൊള്ളും: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

മൊസാദിന് രഹസ്യവിവരങ്ങൾ ചോർത്തി; സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

International
  •  4 hours ago
No Image

ദുബൈ മെട്രോ 'ഗോൾഡ് ലൈൻ' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്‌; ഒരുങ്ങുന്നത് 34 ബില്യൺ ദിർഹത്തിന്റെ പദ്ധതി

uae
  •  4 hours ago
No Image

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി;  യുവതിക്കെതിരെ പോക്‌സോ കേസ്

Kerala
  •  4 hours ago