HOME
DETAILS

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി

  
April 22, 2026 | 11:27 AM

mundathikode-fireworks-tragedy-ma-yusuffali-announces-1-lakh-compensation

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് വ്യവസായി എം.എ യൂസഫലി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് സഹായം നല്‍കു. പരു ക്കേറ്റവര്‍ക്ക് 50,000 രൂപ സഹായം നല്‍കും. ജില്ലാ കളക്ടര്‍ മുഖേന തുക കൈമാറുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

നേരത്തെ, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സി.എം.ഡി.ആര്‍.എഫില്‍ നിന്നും 10 ലക്ഷവും എസ്.ഡി.ആര്‍.എഫില്‍ നിന്നും നാല് ലക്ഷം രൂപയും നല്‍കും. പരുക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.

പരുക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

 

Following the Mundathikode fireworks tragedy, M. A. Yusuff Ali has announced a financial aid of ₹1 lakh for the families of those who lost their lives. The gesture comes as part of relief efforts to support the affected families.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊസാദിന് രഹസ്യവിവരങ്ങൾ ചോർത്തി; സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

International
  •  2 hours ago
No Image

ദുബൈ മെട്രോ 'ഗോൾഡ് ലൈൻ' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്‌; ഒരുങ്ങുന്നത് 34 ബില്യൺ ദിർഹത്തിന്റെ പദ്ധതി

uae
  •  2 hours ago
No Image

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി;  യുവതിക്കെതിരെ പോക്‌സോ കേസ്

Kerala
  •  2 hours ago
No Image

ഇത് അമേരിക്കയുടെ കൊടും ചതി; അഭയം തേടിയെത്തിയ അഫ്ഗാനികളെ കോംഗോയിലേക്ക് തള്ളാൻ ട്രംപ് ഭരണകൂടം

International
  •  3 hours ago
No Image

ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ ഊർജ്ജിതമാക്കി ഡൽഹി പൊലിസ്

crime
  •  3 hours ago
No Image

ഉഷ്ണതരംഗ സാധ്യത; പത്തനംതിട്ടയില്‍ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങി

Kerala
  •  3 hours ago
No Image

വിമാനഇന്ധനവില കുതിക്കുന്നു; ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു

International
  •  3 hours ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജകമരുന്ന് ഉപയോഗം; പാക് സ്റ്റാർ ഓൾറൗണ്ടറിനെതിരെ അന്വേഷണം തുടങ്ങി പിസിബി

Cricket
  •  4 hours ago
No Image

തെളിവുകളില്ല; 37 പേർ കൊല്ലപ്പെട്ട മാലേഗാവ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

National
  •  4 hours ago
No Image

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം: തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  4 hours ago