HOME
DETAILS

ബോട്ടുകളില്‍ ഇരച്ചെത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍ സൈന്യം... ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.ആര്‍.ജി.സി 

  
Web Desk
April 23, 2026 | 7:21 AM

iran seizes commercial ships in hormuz strait amid rising tensions

തെഹ്റാന്‍: ഹോര്‍മുസില്‍ ഇറാന്‍ സൈന്യം കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യം പുറത്തു വിട്ട് ഐ.ആര്‍.ജി.സി. മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് വാണിജ്യ കപ്പലുകളാണ് സൈന്യം പിടിച്ചെടുക്കുന്നത്. ബോട്ടുകളില്‍ ഇരച്ചെത്തുന്ന സൈനികര്‍ കപ്പലില്‍ കയറി നിയന്ത്രണമേറ്റെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇറാന്‍ ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇറാന്റെ കപ്പല്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ നേരത്തെ യു.എസ് പുറത്തുവിട്ടിരുന്നു.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് വിദേശ വാണിജ്യ കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തത്. എം.എസ്.സി ഫ്രാന്‍സെസ്‌ക, എം.എസ്.സി എപാമിനോഡെസ് എന്നീ കപ്പലുകളാണ് പിടിച്ചെടുത്തത്. 

യു.എസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കുള്ള മറുപടിയായാണ് ഇറാന്റെ പ്രവൃത്തിയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നാവിഗേഷനില്‍ കൃത്രിമം കാണിക്കുകയോ ഇറാനിയന്‍ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

അതിനിടെ, അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ വെല്ലുവിളിച്ച് 34 ഇറാനിയന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ചരക്ക് കപ്പല്‍ ഡാറ്റാ ട്രാക്കിങ് ഏജന്‍സിയായ വോര്‍ടെക്‌സയെ ഉദ്ധരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്.

iran’s revolutionary guard seizes two foreign commercial ships in the hormuz strait shortly after ceasefire extension announcement, escalating regional tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  20 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  20 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  20 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  20 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  20 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  20 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  20 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  20 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  20 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  20 days ago