HOME
DETAILS

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

  
Web Desk
April 23, 2026 | 4:14 PM

MI vs CSK Live Score IPL 2026 Sanju Samson Smashes Unbeaten Century as Chennai Sets 208 Target for Mumbai

മുംബൈ: ഐപിഎൽ 2026-ലെ ഗ്ലാമർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് മത്സരത്തിന്റെ ഹൈലൈറ്റ്.

സഞ്ജുവിന്റെ മാന്ത്രിക ഇന്നിംഗ്‌സ്

മത്സരത്തിന്റെ തുടക്കത്തിൽ വിക്കറ്റുകൾ വീണെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സഞ്ജു സാംസൺ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു.ഇന്നിംഗ്‌സിന്റെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. 10 ഫോറുകളും ആറ് കൂറ്റൻ സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ മാസ്മരിക ഇന്നിംഗ്‌സ്.കൃഷ് ഭഗത് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്‌സറും ഒരു ഫോറും ഉൾപ്പെടെ സ്ട്രൈക്ക് കൈവിടാതെ ബാറ്റ് ചെയ്ത സഞ്ജു 54 പന്തിലാണ് 101 റൺസ് പൂർത്തിയാക്കിയത്.

രോഹിത്തും ധോണിയും പുറത്ത്; വാംഖഡെയിൽ ഞെട്ടൽ

മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തിയിരുന്നെങ്കിലും സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും എം.എസ്. ധോണിയും പ്ലെയിംഗ് ഇലവനിൽ ഇല്ലാതിരുന്നത് ആരാധകരെ നിരാശരാക്കി. പരിക്ക് മൂലമാണോ അതോ തന്ത്രപരമായ മാറ്റമാണോ എന്ന് വ്യക്തമല്ല.

 മുംബൈയുടെ ബൗളിംഗ് പ്രകടനം

ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗാണ് തിരഞ്ഞെടുത്തത്.മുംബൈ നിരയിൽ അല്ലാ ഗസൻഫറും അശ്വനി കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.ജസ്പ്രീത് ബുംറയും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റും സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ ചെന്നൈയുടെ വിക്കറ്റുകൾ വീഴ്ത്താൻ മുംബൈയ്ക്ക് സാധിച്ചെങ്കിലും സഞ്ജുവിനെ തളയ്ക്കാൻ മുബൈക്കായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചല്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  15 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  15 days ago
No Image

ഐ.സിയുവില്‍ ഒഴിവില്ലെന്ന് പറഞ്ഞതിന് വനിതാ ഡോക്ടറേയും ജീവനക്കാരേയും തല്ലിച്ചതച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍, തെളിവുണ്ടായിട്ടും ശിവസേനാ കോര്‍പറേറ്റര്‍ക്കെതിരെ നടപടിയില്ല

National
  •  15 days ago
No Image

വെറുംവയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചാലുള്ള അത്ഭുത ഗുണങ്ങള്‍; അറിയേണ്ടതെല്ലാം

Kerala
  •  15 days ago
No Image

പോർച്ചുഗലിനെ റൊണാൾഡോ കൊന്നു കൊലവിളിച്ചു, മൈതാനത്ത് വെറുമൊരു മുത്തച്ഛൻ; സിആർ7-നെ തള്ളിപ്പറഞ്ഞ് മുൻ ചെൽസി താരം

Football
  •  15 days ago
No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  15 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  15 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  15 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  15 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  15 days ago