HOME
DETAILS

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

  
July 08, 2026 | 4:10 AM

uae-job-hiring-trends-report-2026

നദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന ശമ്പളമുള്ള ജോലികളെയാണ് പ്രധാനമായും ബാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിമാസം 10,000 ദിര്‍ഹം വരെ ശമ്പളമുള്ള ജോലികളില്‍ നിയമനം 26 ശതമാനം കുറഞ്ഞതായി 'നൗക്രിഗള്‍ഫ് ഹയറിംഗ് ഇന്‍ഡക്‌സ്' തയ്യാറാക്കിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

യാത്ര, വ്യാപാരം, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലുണ്ടായ മന്ദഗതിയെ തുടര്‍ന്ന് നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പുതിയ നിയമനങ്ങള്‍ മന്ദഗതിയിലാക്കുകയോ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഫലമായി 2026 ഏപ്രില്‍മേയ് മാസങ്ങളില്‍ യുഎഇയിലെ ആകെ തൊഴില്‍ നിയമനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞു. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ 7,000ത്തിലധികം കമ്പനികളില്‍ നിന്നുള്ള 2.2 ലക്ഷം തൊഴില്‍ പരസ്യങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുറഞ്ഞ ശമ്പളമുള്ള തസ്തികകളെ സംഘര്‍ഷം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. 11,000 മുതല്‍ 20,000 ദിര്‍ഹം വരെ ശമ്പളമുള്ള ജോലികളില്‍ നിയമനം 22 ശതമാനം ആണ് കുറഞ്ഞത്. 21,000 മുതല്‍ 40,000 വരെ ശമ്പളമുള്ള തസ്തികകളില്‍ 19 ശതമാനം ആണ് കുറവ്. 41,000 80,000 ദിര്‍ഹം വിഭാഗത്തില്‍ 11 ശതമാനവും 80,000 150,000 ദിര്‍ഹം വിഭാഗത്തില്‍ അഞ്ച് ശതമാനവും കുറവുണ്ടായി.

150,000 ദിര്‍ഹത്തിന് മുകളിലുള്ള തസ്തികകളില്‍ 23 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഇത്തരം ഒഴിവുകള്‍ പൊതുവെ വളരെ കുറവായതിനാല്‍ ശതമാനക്കണക്കില്‍ വലിയ വ്യത്യാസം പ്രകടമായതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിഭാഗത്തിലെ ഉയര്‍ന്ന തസ്തികകളിലേക്ക് തൊഴിലുടമകള്‍ ഇപ്പോഴും സജീവമായി നിയമനം നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

English Summary: A recent report by the 'Naukrigulf Hiring Index' highlights a significant decline in job recruitment across the UAE, largely attributed to regional conflicts in the Middle East. Analysis of over 220,000 job advertisements from more than 7,000 companies across the UAE, Qatar, and Oman indicates a 23% drop in total hiring during April and May 2026 compared to the same period last year.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  3 hours ago
No Image

ദുബൈ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മുതല്‍; ലോകത്തിലെ ആദ്യ വാണിജ്യ വെര്‍ട്ടിപോര്‍ട്ടിന് അംഗീകാരം 

uae
  •  3 hours ago
No Image

കരാര്‍ കാറ്റില്‍ പറത്തി ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് യു.എസ്; 'തകര്‍പ്പന്‍ മറുപടി' യെന്ന് ഇറാന്‍ സൈന്യം, മേഖലയില്‍ വീണ്ടും ആശങ്ക ഉയരുന്നു

International
  •  3 hours ago
No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  4 hours ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 hours ago
No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  4 hours ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  4 hours ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  4 hours ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  4 hours ago
No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  4 hours ago